»   » വിദ്യയ്‌ക്കെതിരെ സില്‍ക് സ്മിതയുടെ കാമുകന്‍

വിദ്യയ്‌ക്കെതിരെ സില്‍ക് സ്മിതയുടെ കാമുകന്‍

Posted By:
Subscribe to Filmibeat Malayalam
Silk Smitha
മുന്‍കാല നടി ഏക്ത കപൂര്‍ വിദ്യാ ബാലനെ നായികയാക്കി നിര്‍മ്മിക്കുന്ന ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തിനെതിരെ തമിഴ്‌നടനും ആത്മഹത്യ ചെയ്ത ഗ്ലാമര്‍ നടി സില്‍ക് സ്മിതയുടെ മുന്‍കാമുകനുമായ വിനു ചക്രവര്‍ത്തി രംഗത്ത്. സില്‍ക് സ്മിതയുടെ ജീവിത കഥയാണ് ഡേര്‍ട്ടി പിക്ചറിന്റെ ഇതിവൃത്തം

സില്‍ക്‌സ്മിത ശ്രദ്ധേയയായത് തന്റെ ചിത്രത്തിലെ സില്‍ക് എന്ന കഥാപാത്രത്തിലൂടെയാണെന്നും അതിനാല്‍ത്തന്നെ ഈ പേര് വച്ച് എന്ത് ചെയ്യുന്നതിനും തന്റെ അനുമതി വേണമെന്നുമാണ് വിനു പറയുന്നത്.

ഏക്ത ഇതിനായി തന്നോട് അനുവാദം ചോദിച്ചിട്ടില്ലെന്നും ചോദിച്ചിരുന്നുവെങ്കിള്‍ ഞാന്‍ പ്രതിഫലമൊന്നും വാങ്ങാതെ അവരുടെ ചിത്രത്തില്‍ പ്രവര്‍ത്തിക്കുമായിരുന്നുവെന്നും എഴുത്തുകാരനും സംവിധായകനും കൂടിയായ വിനു പറയുന്നു.

ഇനിയും ഏക്ത ഇതിനായി തന്നെ സമീപിച്ചില്ലെങ്കില്‍ അവര്‍ ചിത്രം സെന്‍സര്‍ ബോര്‍ഡിന് നല്‍കുമ്പോള്‍ താന്‍ പരാതി ഉന്നയിക്കുമെന്ന് വിനു മുന്നറിയിപ്പ് നല്‍കി.

മാത്രമല്ല സില്‍ക് സ്മിതയുടെ റോള്‍ വിദ്യ ബാലന്‍ ചെയ്യുന്നതിനോടും വിനുവിന് യോജിപ്പില്ല. വട്ടമുഖവും വിടര്‍ന്ന കണ്ണുകളുമായിരുന്നു സ്മിതയുടെ പ്രധാന ആകര്‍ഷണമെന്നും വിദ്യയ്ക്ക് ഇതൊന്നുമില്ലെന്നും ഇദ്ദേഹം പറയുന്നു. ഏക്തയ്ക്ക് വിദ്യയ്ക്ക് പകരം ഐശ്വര്യയെയോ ദീപിക പദുകോണിനെയോ നായികയാക്കാമായിരുന്നുവെന്നും വിനു അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇതെല്ലാം കേട്ട് ഏക്തയും വെറുതെയിരിക്കുന്നില്ല. അവര്‍ വിനുവിനെതിരെ ആഞ്ഞടിക്കുകയാണ്. എന്റെ ചിത്രത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും അതില്‍ അഭിപ്രായം പറയാന്‍ വിനു ആരാണെന്നുമാണ് ഏക്തയുടെ ചോദ്യം. സില്‍ക്കിനെ ഉണ്ടാക്കിയത് വിനുവല്ല.

വിനും സില്‍ക്കിന്റെ രക്തബന്ധത്തില്‍ നിന്നുള്ള ആളായിരുന്നുവെങ്കില്‍ ആ വികാരം മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ഞാന്‍ എന്റെ സ്‌ക്രിപ്റ്റ് അയാളെ കാണിക്കാന്‍ പോകുന്നില്ല. അയാളുടെ സേവനം എനിക്കാവശ്യമില്ല- ഏക്ത തുറന്നടിച്ചു.

English summary
Actor, director Vinu Chakravarthy, former boyfriend of Silk Smitha has questioned the biopic being made on the late actress by Ekta Kapoor, says a media report. In an interview, Vinu lashed out at Ekta Kapoor for making the biopic titled Dirty Picture. Vinu also feels that Vidya Balan is unsuited to play the lead role in Dirty Picture

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam