സോന ചുവടുമാറ്റുന്നു

വിജയ് നായകനായയ ഷാജഹാനിലൂടെ വെള്ളിത്തിരയിലെത്തിയ സോന ചുരുങ്ങിയ കാലം കൊണ്ടുതന്നെ തമിഴിലെ ഗ്ലാമര്‍ താരങ്ങളിലൊരാളായി മാറിയിരുന്നു. തെന്നിന്ത്യയിലെ ചൂടന്‍ ഐറ്റം ഗേള്‍സില്‍ ഒരാളായി മാറിയ സോന തമിഴില്‍ 12 സിനിമകളിലും തെലുങ്കില്‍ 17ഉം മലയാളത്തില്‍ മൂന്ന് സിനിമകളിലും അഭിനയിച്ചു.
സോന ആദ്യമായി നിര്‍മ്മിച്ച 2010 ഭാഗ്യരാജിന്റെ ഷൂട്ടിങ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അതേ സമയം രണ്ടാമതായി ആരംഭിച്ച കനിമൊഴി റിലീസ് തയാറായി കഴിഞ്ഞു. ഇതിന് പിന്നാലെ സോനയുടെ നിര്‍മാണ കമ്പനിയായ അമ്മ ക്രിയേഷന്‍സ് മൂന്നാമത്തെ സിനിമയുടെ നിര്‍മാണം ആരംഭിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
സിനിമാ നിര്‍മാണം മാത്രമല്ല, തന്നെ തേടി വരുന്ന ഗ്ലാമര്‍ റോളുകളുടെ ആധിക്യവും നടിയെ അഭിനയത്തില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിയ്ക്കുന്നുണ്ട്. ഗ്ലാമര്‍ റോളുകള്‍ പരമാവധി കുറച്ച് ഇനിയുള്ള കാലം ക്യാരക്ടര്‍ റോളുകളില്‍ ശ്രദ്ധ പതിപ്പിയ്ക്കാനാണ് സോനയുടെ തീരുമാനം.


Click it and Unblock the Notifications











