തിലകന്‍ പ്രശ്‌നം: ലാലും ഇന്നസെന്റും ഹാജരാകണം

ഈ വിഷയത്തില്‍ ലേബര്‍ കമ്മീഷണറോട് തെളിവെടുപ്പ് നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തെളിവെടുപ്പിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവര്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയായ ശ്രീകുമാര്‍ നൂറനാട് നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്റെ ഉത്തരവ്. മെയ് 24ന് രാവിലെ പത്തരയ്ക്ക് തെളിവെടുപ്പ് നടത്തുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്കിയതിനു ശേഷം തന്നെ ഒഴിവാക്കുകയായിരുന്നെന്ന് ആരോപിച്ചായിരുന്നു തിലകന്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെയും, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്‌ക്കെതിരെയും രംഗത്തെത്തിയത്.
തുടര്‍ന്ന് അമ്മയും തിലകനും തമ്മില്‍ നടന്ന തര്‍ക്കങ്ങളെത്തുടര്‍ന്ന് തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.


Click it and Unblock the Notifications