»   »  ലാല്‍ ചിത്രവുമായി യുടിവി മോളിവുഡിലേക്ക്

ലാല്‍ ചിത്രവുമായി യുടിവി മോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഇന്ത്യന്‍ ഷോബിസിനസ്സിലെ വമ്പന്‍മാരായ യുടിവി മലയാളത്തിലേക്കും. ബോളിവുഡിനൊപ്പം തെന്നിന്ത്യന്‍സിനിമകളിലും ചുവടുറപ്പിയ്ക്കുന്ന യുടിവി മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് മലയാളത്തില്‍ ആദ്യം നിര്‍മ്മിക്കുക. ബി.ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറില്‍ തിരുവനന്തപുരത്ത് തുടങ്ങും.

തിരുവനന്തപുരത്തിന് പുറമേ ബാംഗ്ലൂരും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരിക്കും. മാടമ്പിക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ മൂന്നു നായികമാരുണ്ടാകും. ഇവര്‍ ആരൊക്കെയാണെന്ന കാര്യം തീരുമാനിച്ചുവരികയാണ്.

വന്‍ ബജറ്റില്‍ നിര്‍മിയ്ക്കുന്ന ചിത്രം മറ്റ് നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനും യുടിവി തീരുമാനിച്ചതയാണ് റിപ്പോര്‍ട്ടുകള്‍.

English summary
One of the biggest production banners in India UTV Motion Pictures going to enter Malayalam through a Mohanlal-B Unnikrishnan project
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam