»   » അമ്മ-വിനയന്‍ പ്രശ്നം: ഗണേഷ് ഇടപെടുമോ?

അമ്മ-വിനയന്‍ പ്രശ്നം: ഗണേഷ് ഇടപെടുമോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/22-vinayan-planning-for-a-come-back-2-aid0031.html">Next »</a></li></ul>
Vinayan
അമ്മയുമായുണ്ടായ വാക്കേറ്റവും വിലക്കുമെല്ലാം കഴിഞ്ഞ് മുതിര്‍ന്ന നടന്‍ തിലകന്‍ ഇപ്പോള്‍ സിനിമയില്‍വീണ്ടും സജീവമായി. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ വലിയൊരു തിരിച്ചുവരവാണ് തിലകന്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ തിലകനൊപ്പം തന്നെ അമ്മയുടെ കണ്ണിലെ കരടാവുകയും ചലച്ചിത്രമേഖലയില്‍ ഒറ്റപ്പെട്ട യുദ്ധം നയിച്ച് കൂടുതല്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരാളുണ്ട്, സംവിധായകന്‍ വിനയന്‍.

തിലകനെപ്പോലെ വിനയനും എല്ലാവരും അംഗീകരിക്കുന്ന ഒരു തിരിച്ചുവരവിനാഗ്രഹിക്കുകയാണ്. ഇത്തരമൊരാഗ്രഹം വിനയന്റെ ഉള്ളില്‍ വളര്‍ത്തിയതാകട്ടെ യുവനടന്‍ ജയസൂര്യയും. ജയസൂര്യയുടെ കരിയറില്‍ വിനയന്‍ ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ നല്‍കിയ സഹായം ചെറുതല്ല, അധികം ദഹിക്കാത്ത വിഷയമാരുന്നിട്ടും ചിത്രം വിജയമായിരുന്നു. ഇതോടെ ജയസൂര്യയുടെ ചലച്ചിത്രശിരോരേഖ തെളിയുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമിടെ വിനയന്‍ ചില ചിത്രങ്ങള്‍ എടുത്തെങ്കിലും ഒന്നും കാര്യമായ വിജയം കണ്ടില്ല, ചലച്ചിത്രമേഖലയിലെ നിസ്സഹകരണം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം. എന്നാല്‍ അടുത്തിടെ ജയസൂര്യ ഊമപ്പെണ്ണിന് രണ്ടാംഭാഗമെന്ന ആശയവുമായി വിനയനെ സമീപിച്ചു. നിര്‍മ്മാതാവിനെ താന്‍ സംഘടിപ്പിച്ച് തരാമെന്ന് ഉറപ്പും നല്‍കി.

അടുത്തപേജില്‍
ഗണേഷിന് വിനയന്റെ കത്ത്

<ul id="pagination-digg"><li class="next"><a href="/news/22-vinayan-planning-for-a-come-back-2-aid0031.html">Next »</a></li></ul>
English summary
Director Vinayan planning for a come back with Actor Jayasurya. For that Vinayan wrote a letter to Minister KB Ganesh Kumar to intevene the issue with AMMA and FEFKa

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam