സൂര്യ മലയാളത്തിലേക്കില്ല?
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന കാണ്ടഹാറില്‍ സൂര്യ അഭിനിയിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍.
ചിത്രത്തിലൂടെ ബോളിവുഡ് താരം അമിതാഭ് ബച്ചനൊപ്പം സൂര്യയും മലയാളത്തില്‍ അരങ്ങേറുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൂര്യയുമായി അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ തയാറായിട്ടില്ല.
തമിഴില്‍ നിന്നും ബോളിവുഡിലേക്ക് കുടിയേറുകയാണ് സൂര്യയുടെ ഇപ്പോഴത്തെ പ്ലാന്‍. ഷൂട്ടിങ് പൂര്‍ത്തിയായ സിങ്കത്തിന് ശേഷം രാം ഗോപാല്‍ വര്‍മ്മ ഹിന്ദിയിലും തെലുങ്കിലുമായി ഒരുക്കുന്ന രക്ത ചരിത്ര എന്ന ചിത്രത്തിലാണ് സൂര്യ ഇനി അഭിനയിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ഈ സിനിമയില്‍ ഒരു പ്രധാന വേഷം അവതരിപ്പിയ്ക്കുന്നുണ്ട്.
ഇതിന് പിന്നാലെ ഗജിനി ഫെയിം മുരുഗദോസ് തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഒരുക്കുന്ന സിനിമയിലുമാണ് സൂര്യ അഭിനയിക്കുന്നത്. കമലിന്റെ മകള്‍ ശ്രുതി ഹാസനാണ് ഈ സിനിമയിലെ നായിക. ഈ സിനിമകളിലൂടെ ഒരു തമിഴ്‌നടനെന്ന പരിമിതിയ്ക്കുള്ളില്‍ നിന്നും പുറത്ത് കടക്കാനാണ് സൂര്യ ശ്രമിയ്ക്കുന്നത്.
കാണ്ടഹാറില്‍ സൂര്യ അഭിനയിക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും ഇന്ത്യന്‍ സിനിമയിലെ മികച്ച താരങ്ങളായ ബച്ചനും ലാലും ഒന്നിയ്്ക്കുന്ന ചിത്രം സൂര്യ മിസ് ചെയ്യില്ലെന്ന് തന്നെയാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications