വരന്‍ മുങ്ങി; വധുവായ നടിയുടെ 30 ലക്ഷം പോയി

ചെന്നൈ ആള്‍വാര്‍ തിരുനഗര്‍ സ്വദേശിനിയായ നടിയുടെ പരാതിയില്‍ സിനിമകള്‍ക്ക് ഫൈനാന്‍സ് നല്‍കുന്ന ശ്രീറാം ശര്‍മയ്‌ക്കെതിരെ വത്സരവാക്കം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ശ്രീറാം ശര്‍മയുടെയും സായ്പ്രിയയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ഒരു കേസുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചിലകാര്യങ്ങളുണ്ടെന്നും പറഞ്ഞ് പോയ വരന്‍ മടങ്ങിവന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരക്കിലാണെന്ന് പറഞ്ഞ്് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
വിവാഹം മുടങ്ങി അപമാനിതയായ നടി രണ്ട് ദിവസത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പലപ്പോഴായി 30 ലക്ഷം രൂപ ശ്രീറാം ശര്‍മ വാങ്ങിയതായി പരാതിയില്‍ പറയുന്നു.


Click it and Unblock the Notifications











