»   » അമലയ്ക്ക് മലയാളം വേണ്ട

അമലയ്ക്ക് മലയാളം വേണ്ട

Posted By:
Subscribe to Filmibeat Malayalam
Amala Paul
തെന്നിന്ത്യയിലെ പുതിയ താരസുന്ദരി അമല പോളിന്റെ മലയാളത്തിലേക്കുള്ള വരവ് കാത്തിരുന്നവര്‍ നിരാശപ്പെടുക. അടുത്തൊന്നും താരം ഇവിടേക്ക് വരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയില്‍ അമല പോള്‍ നായികയാവുമെന്ന് കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഒരു മൂവി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അമല ഈ വാര്‍ത്ത നിഷേധിച്ചിരിയ്ക്കുകയാണ്.

രഞ്ജിത്ത് ചിത്രത്തില്‍ നിന്നും ഓഫര്‍ വന്ന കാര്യം നടി അഭിമുഖത്തില്‍ സ്ഥിരീകരിയ്ക്കുന്നുണ്ട്. തിരക്കഥയും കഥാപാത്രവും നന്നാണെങ്കിലും സിനിമയുടെ ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങുന്നതിനാല്‍ ഡേറ്റില്ലെന്നാണ് അമല പറയുന്നത്.

തമിഴില്‍ തിരക്കേറി വരുന്ന നേരത്ത് മലയാളത്തിനെ തത്കാലം അവഗണിയ്ക്കാന്‍ തന്നെയാണ് അമലയുടെ തീരുമാനമെന്നും സൂചനകളുണ്ട്. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തമിഴില്‍ തത്കാലം ശ്രദ്ധകേന്ദ്രീകരിയ്ക്കാനാണ് നടിയുടെ തീരുമാനമെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

മൂന്നോളം സിനിമകളാണ് അമലയ്ക്ക് ഇപ്പോള്‍ തമിഴിലുള്ളത്. രണ്ട് സിനിമകളില്‍ ഉടനെ കരാറുവമെന്നും അറിയുന്നു. ഇതില്‍ പലതും കോളിവുഡിലെ മുന്‍നിര താരങ്ങളുമാണ്. ഇതിന് പുറമെ തെലുങ്കില്‍ നിന്നും നടിയ്ക്ക് ഓഫറുകളുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിഫലവും ഗ്ലാമറും കുറഞ്ഞ മലയാളത്തെ കൈവിടാന്‍ കൊച്ചിക്കാരി തീരുമാനിച്ചതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല

English summary
Actress AmalActress Amala Paul denies doing Ranjith movie,a Paul denies doing Ranjith movie,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam