»   » നവ്യാ നായര്‍ക്ക് ആണ്‍കുഞ്ഞ്

നവ്യാ നായര്‍ക്ക് ആണ്‍കുഞ്ഞ്

Posted By:
Subscribe to Filmibeat Malayalam
Navya
നടി നവ്യാ നായര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു നവ്യയുടെ പ്രസവം, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചങ്ങനാശേരി സ്വദേശി സന്തോഷ് നാരായണനുമായുള്ള വിവാഹത്തിന് പിന്നാലെ നവ്യ മുംബൈയിലേയ്ക്ക് താമസം മാറ്റിയിരുന്നു.

നാലുമാസം ഗര്‍ഭിണിയായിരിക്കെയാണ് നവ്യ സദ്ഗമയ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ നവ്യ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം സദ്ഗമയ ആണ്.

പിന്നീട് നവ്യ അഭിനയത്തിന് ഇടവേള നല്‍കുകയായിരുന്നു. അമ്മയായതിന് ശേഷവും അഭിനയജീവിതം തുടരുമോയെന്ന കാര്യം നവ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam