»   »  ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ഓവറിന്റെ കോപ്പിയടിയോ?

ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ഓവറിന്റെ കോപ്പിയടിയോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/23-bachelor-party-inspired-from-hangover-2-aid0032.html">Next »</a></li></ul>
Bachelor Party
അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചില അഭ്യൂഹങ്ങളും മോളിവുഡില്‍ റിലീസാായിരിക്കുന്നു. ഹോളിവുഡ് സൂപ്പര്‍ഹിറ്റ് കോമഡി മൂവി ഹാങ്ഓവറിന്റെ മലയാളം കോപ്പിയാണോ ബാച്ചിലര്‍ പാര്‍ട്ടി? ഇങ്ങനെയൊരു ചോദ്യമാണ് സിനിമാപ്രേമികളുടെ മനസ്സില്‍ കയറിക്കൂടിയിരിക്കുന്നത്.

2009ല്‍ തിയറ്ററുകളിലെത്തിയ ഹാങ്ഓവര്‍ ഒരു സുഹൃദ്‌സംഘത്തിന്റ കഥയാണ് പറഞ്ഞത്. സംഘത്തിലെ ഒരാളുടെ വിവാഹത്തലേന്ന് നടത്തുന്ന ബാച്ചിലര്‍ പാര്‍ട്ടിയുണ്ടാക്കുന്ന പുലിവാലുകളായിരുന്നു ഹാങ് ഓവര്‍ പറഞ്ഞത്. കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഹാങ്ഓവറിന്റെ രണ്ടാംഭാഗവും വന്‍വിജയം കൊയ്തു.

ബാച്ചിലര്‍ പാര്‍ട്ടിയുടെ ആദ്യ പോസ്റ്ററില്‍ ഒരു മദ്യക്കുപ്പി മാത്രമാണ് കാണിച്ചിരുന്നത്. ഇതിന് പിന്നാലെ സംവിധായകന്‍ അമല്‍ നീരദിന്റെ കമന്റും വന്നതോടെ സംഭവം ഹാങ് ഓവര്‍ തന്നെയാണെന്ന് പലരും ഉറപ്പിച്ചിരിയ്ക്കുകയാണ്. ഇക്കാര്യത്തിലുള്ള അഭ്യൂഹങ്ങള്‍ അവസാനിപ്പിയ്ക്കാന്‍ തത്കാലം ഉദ്ദേശമില്ലെന്നും ഇതിന്റെ ഉത്തരം വെള്ളിത്തിരയിലൂടെ മാത്രമേ നല്‍കുകയുള്ളൂവെന്നും അമല്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ ചൈനാ ടൗണ്‍ ഹാങ് ഓവറില്‍ നിന്നും ഒട്ടേറെ ഭാഗങ്ങള്‍ അതേപടി പകര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍ ന്നിങ്ങനെ വന്‍താരനിരയെ അണിനിരത്തി വീണ്ടും ഹാങ്ഓവര്‍ കഥയെടുക്കാന്‍ അമല്‍ നീരദ് ധൈര്യപ്പെടുമോയെന്നാണ് ചോദ്യം.
അടുത്തപേജില്‍
ഈ ബാച്ചിലര്‍ പാര്‍ട്ടി വേറെ!!

<ul id="pagination-digg"><li class="next"><a href="/news/23-bachelor-party-inspired-from-hangover-2-aid0032.html">Next »</a></li></ul>
English summary
Now, this has been the million dollar question ever since cinematographer and director Amal Neerad announced his latest film, Bachelor Party.The first poster of the film came with a liquor bottle as the only picture and the rumour mills have been working overtime ever since

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam