ഈ ബാച്ചിലര്‍ പാര്‍ട്ടി വേറെ!!

ഒരിയ്ക്കല്‍ ഇവരില്‍ നിന്നും ബെന്നിയും ഗീവറും കോയമ്പത്തൂരിലേക്ക് പുതിയ ജീവിതം തേടി പോയി. അപ്പോഴും ടോണിയും അയ്യപ്പനും ഫക്കീറും തട്ടകമായ കൊച്ചി വിടാന്‍ തയാറായില്ല. ഇവര്‍ക്ക് പുറമെ നിന്നൊരു സുഹൃത്ത് കൂടെയുണ്ടായിരുന്നു സംഗീത വിദ്യാര്‍ഥിനിയായ നീതു. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിയ്ക്കുന്ന ഇവര്‍ക്കിടയില്‍ വളരെ യാദൃച്ഛികമായി ഉണ്ടായ പ്രശ്‌നങ്ങള്‍ ജീവിതത്തിന്റെ മറ്റു വഴികളിലൂടെ സഞ്ചരിക്കാന്‍ ഇടയാക്കുന്നു. തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
അമല്‍ നീരദ് ചിത്രത്തിന്റെ കഥ ഇങ്ങനെ വികസിയ്ക്കുമ്പോള്‍ ഉറപ്പിയ്ക്കാം ഇത് ഹാങ് ഓവറല്ലെന്ന്. പൃഥ്വിരാജ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ബാച്ചിലര്‍ പാര്‍ട്ടിയില്‍ നീതുവായി നിത്യാമേനോന്‍ പ്രത്യക്ഷപ്പെടുന്നു. സമ്പത്ത്, ആശിഷ് വിദ്യാര്‍ഥി, ജിനു ജോസഫ്, കൊച്ചു പ്രേമന്‍, രമ്യാ നമ്പീശന്‍, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
അടുത്തപേജില്‍
ബാച്ചിലര്‍ പാര്‍ട്ടി ഹാങ്ഓവറിന്റെ കോപ്പിയടിയോ?


Click it and Unblock the Notifications











