»   » മങ്കട രവിവര്‍മ അന്തരിച്ചു

മങ്കട രവിവര്‍മ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam
Mankada Ravi Varma
രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ ഒട്ടേറെ മലയാള ചിത്രങ്ങള്‍ ക്യാമറയിലേക്ക് പകര്‍ത്തിയ പ്രശസ്ത ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ അന്തരിച്ചു. ചെന്നൈ മഹാലിംഗപുരത്തെ സഹോദരി തങ്കമണിയുടെ വസതിയില്‍ തിങ്കളാഴ്ച വൈകീട്ട് 5.40നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി അല്‍ഷൈമേഴ്‌സ് രോഗം ബാധിച്ച് കിടപ്പിലായിരുന്നു. മലപ്പുറം പുലാമന്തോള്‍ അവിഞ്ഞിക്കാട്ട് മനയില്‍ എ.എം. പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെയും മങ്കട കോവിലകത്തെ എം.പി. കുഞ്ഞിക്കാവ് അമ്മയുടെയും മകനായ മങ്കട രവിവര്‍മ.

കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഫിലിം ഡിവിഷനിലെ അസിസ്റ്റന്റ് കാമറാമാന്‍ ജോലി ഉപേക്ഷിച്ചാണ് രവിവര്‍മ സിനിമാ ജീവിതം ആരംഭിച്ചത്. 1960കളില്‍ സ്വന്തമായി വാങ്ങിയ 16 എം.എം കാമറ ഉപയോഗിച്ച് വിദേശ നെറ്റ്‌വര്‍ക്കുകള്‍ക്കു വേണ്ടി ന്യൂസ് റീലുകള്‍ നിര്‍മിച്ചായിരുന്നു തുടക്കം.

പുനെ ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വവിദ്യാര്‍ഥിയായ അസീസിന്റെ 'അവള്‍', പി.എന്‍. മേനോന്റെ 'ഓളവും തീരവും' എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് രവിവര്‍മ ആദ്യമായി കാമറ ചലിപ്പിച്ചത്. തുടര്‍ന്ന് അടൂര്‍ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായി.

അടൂരിന്റെ 'സ്വയംവരം' മുതല്‍ 'നിഴല്‍ക്കുത്ത്' വരെ ഏഴ് ഫീച്ചര്‍ ചിത്രങ്ങളുടെയും രണ്ടു ഡസനോളം ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിമുകളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത് രവിവര്‍മയാണ്. സ്വയംവര'ത്തിന്റെ ഛായാഗ്രഹണത്തിന് ആദ്യമായി ദേശീയ പുരസ്‌കാരം നേടി. 2007ലെ ജെ.സി. ദാനിയേല്‍ പുരസ്‌കാരത്തിനും മങ്കട രവിവര്‍മ അര്‍ഹനായി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam