»   » തിലകന്റെ ചുങ്കക്കാരും വേശ്യകളും വരുന്നു

തിലകന്റെ ചുങ്കക്കാരും വേശ്യകളും വരുന്നു

Posted By:
Subscribe to Filmibeat Malayalam
Thilakan
മുതിര്‍ന്ന നടന്‍ തിലകന്‍ പ്രധാനവേഷം ചെയ്യുന്ന ചുങ്കക്കാരും വേശ്യകളും റിലീസിന് തയ്യാറായി.

കാനഡയില്‍ താമസമാക്കിയ ഒരു മലയാളികുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂര്‍ണമായും കാനഡില്‍ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

സംവിധായകന്‍ ഐസക് തോമസ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പേ ആലോചിച്ച് തയ്യാറാക്കിയ ചിത്രമാണിത്.

സഞ്ജയ് ജോര്‍ജ്, സാജു വര്‍ഗീസ്, അനു താഹിം, ഷെയ്‌വന്‍ കൈലാസ്, ജെസ്സണ്‍ മാത്യു, നിഷാല്‍, ശ്രീജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

മഹര്‍ഷി ഫിലിംസിന്റെ ബാനറില്‍ വി.ബി.കെ. ദാസും ഐസക് തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനവാരം ചിത്രം തീയറ്ററുകളിലെത്തും.

താരസംഘടനയായ അമ്മയുമായുണ്ടായ പ്രശ്നങ്ങള്‍ക്കു ശേഷം റിലീസ് ചെയ്ത തിലകന്റെ അച്ഛന്‍ എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ ലഭിക്കാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് സംവിധായകന്‍ അലി അക്ബറിന് നേരിടേണ്ടിവന്നത്. പുതിയ ചിത്രത്തില്‍ തിലകനാണ് നായകന്‍ എന്നുള്ളതുകൊണ്ടു തന്നെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

English summary
'Chungakkarum Veshyakalum', directed by Isacc Thomas and that stars Thilakan in the lead role is ready for release by February end.The film has been shot entirely in Canada,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam