»   » ഫാന്‍സ് അസോസിയേഷന്‍ ശല്യമാകുമ്പോള്‍

ഫാന്‍സ് അസോസിയേഷന്‍ ശല്യമാകുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/23-fans-annoying-behaviour-ruin-film-industry-2-aid0166.html">Next »</a></li></ul>
Mohanlal Fans
മലയാളചലച്ചിത്രരംഗം പ്രതിസന്ധിയിലാണെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇക്കാര്യം പറഞ്ഞ് വിലപിക്കുന്നവരാരും തന്നെ ഇതിന് പിന്നിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും നിരീക്ഷണം നടത്താനോ വേണ്ടവിധം പ്രവര്‍ത്തിക്കാനോ തയ്യാറാവാറില്ലെന്നതാണ് സത്യം.

കഥാക്ഷാമമെന്നും നായികാ ക്ഷാമമെന്നും താരങ്ങളുടെ കൂറ്റന്‍ പ്രതിഫലമെന്നും പലപ്പോഴായി നമ്മള്‍ ചലച്ചിത്രപ്രതിസന്ധിയ്ക്ക് കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതല്ലാതെ മറ്റു ചില കാരണങ്ങളും ഉണ്ട് ഈ പ്രശ്‌നത്തിന് പിന്നില്‍. സിനിമ കാണാന്‍ കുടുംബങ്ങള്‍ തിയേറ്ററില്‍ കയറുന്നില്ലെന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു കാരണം.

ടിവി ചാനലുകളുടെ കടന്നുകയറ്റവും, വ്യാജ സിഡികളുമെല്ലാം ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും തീയേറ്റ്‌റുകളില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നല്ല അന്തരീക്ഷവും ഇതിന് ഒരു പ്രധാന കാരണമാണ്. തിയേറ്ററിനുള്ളില്‍ അസ്വസ്ഥതകളില്ലാതെ ഇരുന്ന് സിനിമ കാണാന്‍ പറ്റിയ അവസ്ഥ ഇന്നുണ്ടോ.

സൂപ്പര്‍ താരങ്ങളുടെ പടമാണ് കളിക്കുന്നതെങ്കില്‍ അവിടെ ഫാന്‍ അസോസിയേഷന്‍കാരുടെ ബഹളമാണ്. അനുകൂലിയ്ക്കുന്നവരും പ്രതികൂലിക്കുന്നവരും കയ്യടിച്ചും കൂവിവിളിച്ചും എന്തിന് സംഘട്ടനം നടത്തിയും ചലച്ചിത്രം ആസ്വദിക്കാനെത്തുന്ന സാധാരണക്കാരെ ശല്യപ്പെടുത്തുകയാണ് പതിവ്.

സ്‌ക്രീന്‍ കാണാന്‍ കഴിയാതെ ഫാന്‍സുകാര്‍ നടത്തുന്ന പൊറാട്ടുനാടകം കണ്ടിരിക്കേണ്ട അവസ്ഥയിലായിപ്പോവും ടിക്കറ്റെടുത്ത് അകത്ത് കയറുന്ന കാണികള്‍. ഷര്‍ട്ടഴിച്ച് തലയില്‍ കെട്ടിയും, ഉടമുണ്ട് പൊക്കിക്കാണിച്ചും. സിഗരറ്റ് വലിച്ചും, കേസരയ്ക്കുമേല്‍ കാല്‍ കയറ്റിവച്ചുമെല്ലാം ഫാന്‍സുകാര്‍ കാണിക്കുന്ന അപമര്യാദകള്‍ക്ക് കയ്യും കണക്കുമില്ല.

ആരാധകരുടെ കമന്റുകള്‍ക്കുമേല്‍ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ കേള്‍ക്കുന്നത് വല്ലപ്പോഴും മാത്രമായിരിക്കും. മുമ്പൊക്കെ തനി നാട്ടുമ്പുറത്തെ ടാക്കീസുകളില്‍ മാത്രമായിരുന്നു ഇത്തരം പ്രശ്‌നങ്ങള്‍ നടന്നിരുന്നത്.

നഗരത്തിലെ മുന്‍നിര തിയേറ്ററുകളിലെത്തിയാല്‍ സമാധാനമായിരുന്നു പടം കാണാമെന്നായിരുന്നു അന്നത്തെ അവസ്ഥ. എന്നാല്‍ ഇന്ന് നഗരത്തിലെ തീയേറ്ററുകള്‍ ഫാന്‍സുകാരുടെ കയ്യേറ്റകേന്ദ്രങ്ങളാണ്. ഇത്തരമൊരു അവസ്ഥയിലേയ്ക്ക് കുട്ടികളും കുടുംബവുമായി പടം കാണാന്‍ ആരു പോകും.

അടുത്തപേജില്‍
ഫാന്‍സുകാരെ താരങ്ങള്‍ നിയന്ത്രിയ്ക്കണം

<ul id="pagination-digg"><li class="next"><a href="/news/23-fans-annoying-behaviour-ruin-film-industry-2-aid0166.html">Next »</a></li></ul>
English summary
The annoying behaviour of actors' fans association member keep away the family viewers from theaters. Super Stars should control their fans associations and give a message against this practice

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam