ഫാന്‍സുകാരെ താരങ്ങള്‍ നിയന്ത്രിയ്ക്കണം

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/23-fans-annoying-behaviour-ruin-film-industry-1-aid0166.html">« Previous</a>

Mammootty Fans
ഓരോ പുതിയ ചിത്രം റിലീസ് ചെയ്യുമ്പോഴും തിയേറ്ററില്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ കയറിയിരുന്ന് മേയുന്നത് പതിവ് കാഴ്ചയാണ്. അകത്തും പുറത്തും ഇവര്‍ ഒരുപോലെ പ്രശ്‌നക്കാരാകുന്നു. ചിലപ്പോഴൊക്കെ തങ്ങളുടെ ആരാധ്യ താരങ്ങളുടെ പേരില്‍ പിടിവലിയും സംഘട്ടനവും അസഭ്യം പറച്ചിലും.

തിയേറ്ററുകാരും പ്രൊഡൂസേഴ്‌സ് ചേമ്പറുമൊന്നും ഇതിനെതിരെ ഒരു ചെറുവിരല്‍പോലുമനക്കില്ല. ഫാമിലിയോ തിയേറ്ററുകളില്‍ എത്തുന്നില്ല, ഇനി ചെറുപ്പാക്കാരെക്കൂടി ഓടിച്ച് കച്ചവടം പൂട്ടാന്‍ വയ്യെന്ന മാനസികാവസ്ഥയിലാണിവര്‍.

താരങ്ങള്‍ക്ക് ഫാന്‍സുകാരെ നിയന്ത്രിക്കാമല്ലോയെന്നൊരു ചോദ്യം ഉയര്‍ന്നേയ്ക്കാം. ഇതാണെങ്കില്‍ ഏറ്റവും പ്രസക്തവുമാണ്. എന്നാല്‍ ഏത് താരം ഇത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം, ഇതിനാണെങ്കില്‍ ഉത്തരം കിട്ടുകയുമില്ല. ഫാന്‍സുകാരെ അടക്കിനിര്‍ത്താന്‍ താരങ്ങള്‍ക്ക് കഴിഞ്ഞാല്‍ ഒരു പക്ഷേ പണ്ടെന്നപോലെ പ്രേക്ഷകര്‍ ഇനിയുംകുടുംബസമേതം തീയേറ്ററുകളില്‍ എത്തിയേക്കും.

ഏത് നടന്റെ ഫാനായാലും തങ്ങള്‍ക്ക് ഒരു സംസ്‌കാരമുണ്ടെന്നും അത് നഷ്ടപ്പെടുത്തിയാല്‍ മാനക്കേട് തങ്ങള്‍ക്ക് തന്നെയാണെന്നുംചെറുപ്പക്കാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

തങ്ങള്‍ സ്വയം തിരുത്തേണ്ടതാണെന്ന ബോധം ആരാധകര്‍ക്ക് ഉദിക്കാത്തിടത്തോളം ഒരു നല്ല പങ്ക് പ്രേക്ഷകരും സിനിമയെ ഉപേക്ഷിക്കും. വ്യാജ സിഡികളും നെറ്റ് ഡൌണ്‍ ലോഡിംഗും ടിവിയും മാത്രമാകും ഇവര്‍ക്ക് സിനിമ കാണാനുള്ള മാര്‍ഗ്ഗം.

മുന്‍പേജില്‍
ഫാന്‍സ് അസോസിയേഷന്‍ ശല്യമാകുമ്പോള്‍

<ul id="pagination-digg"><li class="previous"><a href="/news/23-fans-annoying-behaviour-ruin-film-industry-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X