»   » ഫെഫ്ക്ക ഭാരവാഹികള്‍ രാജിവച്ചു

ഫെഫ്ക്ക ഭാരവാഹികള്‍ രാജിവച്ചു

Posted By:
Subscribe to Filmibeat Malayalam
B Unnikrishnan
മലയാള സിനിമാ സംവിധയകരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനയായ ഫെഫ്‌കയുടെ ഭാരവാഹികള്‍ രാജിവച്ചു. പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നും സിബി മലയിലും ജനറല്‍ സെക്രട്ടറി സ്‌ഥാനത്തുനിന്ന്‌ ബി.ഉണ്ണികൃഷ്‌ണനുമാണ്‌.

വ്യക്തിപരമായ കാരണങ്ങളിലാണ് രാജിയെന്ന് ഇരുവരും വ്യക്തമാക്കി. ഈ മാസം 25ന് നടക്കുന്ന സംഘടന യോഗം വരെ ഇരുവരും പദവികള്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. മാക്ടയെ പിളര്‍ത്തി ഫെഫ്ക്ക് രൂപീകരിയ്ക്കുന്നതിന് മുന്‍കയ്യെടുത്ത ഉണ്ണികൃഷ്ണനും സിബിയും സംഘടനയുടെ പ്രഥമ ഭാരവാഹികളായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam