»   »  കല്യാണം ഒരു ഭാവന!!

കല്യാണം ഒരു ഭാവന!!

Posted By:
Subscribe to Filmibeat Malayalam
Bhavana
നടി ഭാവന ആകെ അമ്പരപ്പിലാണ് എങ്ങോട്ട് നോക്കിയാലും എവിടെച്ചെന്നാലും വിവാഹവാര്‍ത്തയെക്കുറിച്ചുള്ള ചോദ്യങ്ങള്‍. ഉത്തരം പറഞ്ഞ് താരത്തിന് മടുത്തുവത്രേ.

കാര്യമെന്തെന്നല്ലേ ഭാവന പറയുന്നത് തന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നാണ്. സിനിമയില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനിരിക്കുന്ന തന്നെക്കുറിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും ഭാവന പറയുന്നത്.

ഭാവനയ്ക്ക് വിവാഹാലോചനകള്‍ തുടങ്ങിയെന്നും ഒത്തുവന്നാല്‍ ഉടന്‍തന്നെ വിവാഹം നടക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിയ്ക്കുമോയെന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്നാണ് താരം പറയുന്നത്.

അത്രയേറെ കരിയറില്‍ ശ്രദ്ധിക്കാനാണത്രേ ഭാവനയുടെ തീരുമാനം. തമിഴിലെ പുതിയ ചിത്രം അസല്‍ വലിയ ഹിറ്റാവുകയാണ്. ഇതിന്റെ പിന്‍ബലത്തിന്‍ വമ്പന്‍ പ്രൊജക്ടുകള്‍ കാത്തിരിക്കുകയാണ് ഭാവന.

മാത്രവുമല്ല ഇതാദ്യമായാണ് താരം തമിഴകത്ത് അജിത്തിനെപ്പോലെ മുതിര്‍ന്ന ഒരു താരത്തിനൊപ്പം അഭിനയിക്കുന്നത്. ഇതും കരിയറില്‍ ബ്രേക്കാവുമെന്നാണ് ഭാവന കരുതുന്നത്. വിവാഹം ഇപ്പോഴില്ലെന്ന് പറയുന്നത് പ്രണയബന്ധം കാരണമല്ലെന്നും ഭാവന പറയുന്നു.

ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത് അതിനിടയ്ക്ക് പ്രണയിക്കാനും വിവാഹം കഴിയ്ക്കാനുമൊന്നും സമയമില്ല- ഭാവന പറയുന്നു. മാത്രമല്ല മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കെട്ടിച്ചമക്കേണ്ടെന്നും വിവാഹം നിശ്ചയിച്ചാല്‍ ഉടന്‍തന്നെ അതെല്ലാവരെയും അറിയിക്കുമെന്നും നടി പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X