»   » സെക്‌സിയാകുന്നത് പാപമല്ല: ലക്ഷ്മി റായ്

സെക്‌സിയാകുന്നത് പാപമല്ല: ലക്ഷ്മി റായ്

Posted By:
Subscribe to Filmibeat Malayalam
Lakshmi Rai
പുതിയ തലമുറയിലെ ബോള്‍ഡ് നടിയാണ് ലക്ഷ്മി റായ്. അത് വിവിധ ഭാഷകളിലെ പല ചിത്രങ്ങളിലായുള്ള അഭിനയത്തിലൂടെ ലക്ഷ്മി അത് പലതവണ തെളിയിച്ചതുമാണ്. അതുകൊണ്ടുതന്നെ ഈ താരത്തിന് കൈനിറയെ അവസരങ്ങളുമുണ്ട്.

സിനിമയില്‍ എത്ര സക്‌സിവേഷം ചെയ്താലും അതില്‍ ഒരു തെറ്റുമില്ലെന്നാണ് മലയാളികളുടെ പ്രിയനടിയായ ലക്ഷ്മി പറയുന്നത്. ലക്ഷമി തന്നെ ഈ ചിന്താഗതിയ്ക്കുപിന്നിലെ കാര്യവും പറയുന്നുണ്ട്.

ഇന്നത്തെ സിനിമകളില്‍ മാദകരംഗങ്ങള്‍ അത്യാവശ്യമാണ്. യുവപ്രേക്ഷകരെ ആകര്‍ഷിക്കണമെങ്കില്‍ ഗ്ലാമര്‍ വേണം. ഇതൊന്നും വലിയ കുറ്റമോ പാപമോ അല്ല. കഴിയുന്നിടത്തോളം കാലം സെക്‌സിയായി അഭിനയിക്കണമെന്നുതന്നെയാണ് എന്റെ തീരുമാനം- ലക്ഷ്മി പറയുന്നു.

മലയാളത്തില്‍ ലക്ഷമി ഇതിനകം തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചുകഴിഞ്ഞു. ഹിന്ദിയിലും ലക്ഷ്്മി റായ് വേഷമിട്ടുകഴിഞ്ഞു. തേര ബെിനാ ജിയാ നഹിം ജായേ എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്.

തമിഴില്‍ അജിത്തിനൊപ്പം മങ്കാതെ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സാ അടുത്തതായി പുറത്തിറങ്ങാനുള്ള ലക്ഷ്മിയുടെ ചിത്രം.

മോഹന്‍ലാല്‍ നായകനാകുന്ന കാസനോവയിലും ജനപ്രിയചിത്രമായിരുന്ന യോദ്ധയുടെ രണ്ടാംഭാഗത്തിലും ലക്ഷ്മി തന്നെയാണ് നായികാവേഷത്തില്‍ എത്തുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X