വിവാഹം: മംമ്ത മാമൂലുകള്‍ പൊളിച്ചെഴുതും

പാര്‍വതി, മഞ്ജു, നവ്യ, സംയുക്ത വര്‍മ്മ, ഗോപിക..... വിവാഹത്തോടെ സിനിമയോട് വിടചൊല്ലിയ നടിമാര്‍ ഇവിടെ ഏറെയുണ്ട്. ഇവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി ചേരുന്നത് അവരെ ഒട്ടും സന്തോഷിപ്പിയ്ക്കില്ലെന്നുറപ്പാണ്. എന്നാല്‍ 11-11-11 എന്ന അപൂര്‍വദിനത്തില്‍ വിവാഹനിശ്ചയം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ മംമ്ത മലയാള സിനിമയിലെ ഈ മാമൂല്‍ പൊളിച്ചെഴുതാനൊരുങ്ങുകയാണ്. വിവാഹശേഷം സിനിമയോട് വിടപറയുമെന്ന വാര്‍ത്തകള്‍ നിരാകരിച്ചുകൊണ്ടാണ് മംമ്ത തന്റെ പിന്‍ഗാമികള്‍ക്ക് വഴികാട്ടുന്നത്.
വിവാഹം ചെയ്ത നടന്മാര്‍ യാതൊരു കുഴപ്പവും കൂടാതെ സിനിമയില്‍ തുടരുമ്പോള്‍ നടിമാര്‍ക്ക് വിവാഹശേഷം സിനിമ നിഷിദ്ധമാണ്. കൈനിറയെ പണവും പ്രശസ്തിയും തന്ന ചലച്ചിത്രരംഗത്തോട് അവര്‍ അകലംപാലിയ്ക്കുന്നു. പ്രണയിച്ച് വിവാഹം ചെയ്ത നടന്‍മാരുടെ ഭാര്യമാര്‍ പോലും ഇക്കൂട്ടത്തിലുണ്ടെന്നതാണ് ഇതിലെ മറ്റൊരു കൗതുകം.
മഞ്ജുവും സംയുക്തയും പോലെ കരിയറില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്ന കാലത്ത് സിനിമയോട് ഗുഡ്‌ബൈ പറഞ്ഞവര്‍ ഇവിടെ ഏറെയുണ്ട്. ഇവര്‍ തുടര്‍ന്നുവന്ന കീഴ്‌വഴക്കത്തിനാണ് മംമ്ത വിരാമമിടുന്നത്. ഇങ്ങനെയൊരു തീരുമാനത്തിന് മംമ്ത നന്ദിപറയുന്നത് വരനും ബാല്യകാല സുഹൃത്തുമായ പ്രജിത്ത് കര്‍ത്തായോടാണ്.
അടുത്തപേജില്‍


Click it and Unblock the Notifications