കൗമാരത്തില്‍ കണ്ടു,പ്രണയം മൊട്ടിട്ടത് പിന്നെ:മംമ്ത

വിവാഹനിശ്ചയ വേദിയില്‍ വെളുത്തൊരു ജെറിബ്രാ പുഷ്പം നീട്ടി മംമ്ത ഐ ലവ് യു, വില്‍ യു മാരി മീയെന്ന് ചോദിച്ചപ്പോള്‍ പ്രജിത്ത് നീയെന്റെ ജീവനല്ലേയെന്ന മറുപടി നല്‍കി മംമ്ത ചടങ്ങ് കൊഴുപ്പിയ്ക്കുകയും ചെയ്തു.
മംമ്തയുടെ ജീവനായ പ്രജിത്ത് തന്നെയാണ് അവരുടെ അഭിനയജീവിതത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത്. വിവാഹനിശ്ചത്തിന് ശേഷം മംമത അഭിനയിക്കുന്ന ശ്യാമപ്രസാദിന്റെ അരികെയുടെ ലൊക്കേഷനില്‍ വച്ചാണ് പ്രജിത്തുമായുള്ള പ്രണയ വിശേഷങ്ങള്‍ മംമത് പങ്കുവച്ചത്.
തനിയ്ക്കും പ്രജിത്തിനുമിടിയില്‍ പ്രണയം വിടരുന്നത് സമീപകാലത്താണെന്ന് മംമ്ത വെളിപ്പെടുത്തുന്നു. 2002ല്‍ തനിയ്ക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് പ്രജിത്തിനെ ആദ്യം കാണുന്നത്. പ്രജിത്തിന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഈ കണ്ടുമുട്ടല്‍.
പിന്നീട് പ്രജിത്തിന്റെ ഇരട്ട സഹോദരി പ്രസീതയുടെ വിവാഹസമയത്താണ് തങ്ങള്‍ ശരിയ്ക്കും പരിചയപ്പെട്ടത്. തമ്മില്‍ ഒരു ഹലോ പറഞ്ഞതുപോലും ആ സമയത്താണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയം മൊട്ടിടുന്നത് കഴിഞ്ഞ ജനുവരിയിലാണെന്ന് മംമ്ത പറയുന്നു. ഞങ്ങള്‍ കുടുംബ സുഹൃത്തുക്കളായിരുന്നു. അതുവരെ പരസ്പരം അറിയാമായിരുന്നു, അത്രമാത്രം, അതിനപ്പുറമൊന്നുമുണ്ടായിരുന്നില്ല-പ്രണയകഥയെപ്പറ്റി മംമ്ത പറയുന്നതിങ്ങനെ...
മുന്‍പേജില്‍
വിവാഹം: മംമ്ത മാമൂലുകള്‍ പൊളിച്ചെഴുതും


Click it and Unblock the Notifications