»   » ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ മമ്മൂട്ടി

ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
ക്ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ജെയിംസ് ആല്‍ബര്‍ട്ട് മമ്മൂട്ടിയുമായി കൈകോര്‍ക്കാനൊരുങ്ങുന്നു. ചട്ടമ്പിനാടിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് ജെയിംസ് ആല്‍ബര്‍ട്ട് തൂലിക ചലിപ്പിയ്ക്കുന്നത്. മമ്മൂട്ടിയുടെ തന്നെ മഴയെത്തും മുമ്പെ പോലുള്ള ഹിറ്റുകള്‍ നിര്‍മ്മിച്ച മുരളി ഫിലിംസിന്റെ ബാനറില്‍ മാധവന്‍ നായരാണ് ഈ സിനിമയും നിര്‍മിയ്ക്കുന്നത്.

ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീമിന്റെ കിങ് ആന്റ് കമ്മീഷണര്‍, സീനു സോഹന്‍ലാലിന്റെ ഡബിള്‍സ് എന്നിവയ്ക്ക് ശേഷം 2011 മാര്‍ച്ചില്‍ മമ്മൂട്ടി ചിത്രം തുടങ്ങാനാണ് ഷാഫി തീരുമാനിച്ചിരിയ്ക്കുന്നത്.

ദിലീപ്-ഭാവന ജോഡികളെ ഒന്നിപ്പിച്ച് മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രമൊരുക്കാനുള്ള തയാറെടുപ്പിലാണ് ഷാഫി ഇപ്പോള്‍. ഇതിനിടെ ജയറാമിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന്‍ നവംബറില്‍ തിയറ്ററുകളിലെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam