»   » പൊലീസ് കമ്മീഷണറായി ജയറാം

പൊലീസ് കമ്മീഷണറായി ജയറാം

Posted By:
Subscribe to Filmibeat Malayalam
Jayaram
ജയറാമിന് ഇത് നല്ലകാലമാണ്, അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ നല്ല ടീം വര്‍ക്ക് വിജയം കാണുകയാണ്. സീനിയേഴ്‌സ് ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

ഇതിനിടെ വീണ്ടും കൈനിറയെ ചിത്രങ്ങള്‍. ഒരു കാലത്ത് പടങ്ങളില്ലാതെ വീട്ടിലിരുന്ന കാലത്തില്‍ നിന്നും ടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും ജയറാം വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്.

നവാഗതനായ ലെന്നി പി തോമസിന്റെ ചിത്രത്തിലേയ്ക്കാണ് ഏറ്റവും പുതിയതായി ജയറാമിനെ കരാര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് ജയറാം എ്ത്തുക.

സിറ്റി പൊലീസ് കമ്മീഷണര്‍ ആന്റണി തലശേരി എന്ന കഥാപാത്രത്തിന്റെ പേരുതന്നെയാണ് ചിത്രത്തിനും നല്‍കിയിരിക്കുന്നത്. കമ്മീഷണര്‍ വേഷത്തിലാണെങ്കിലും ഇതില്‍ ജയറാം ആക്ഷന്‍ നായകനായല്ല വരുന്നത്. ജയറാമിന്റെ സ്വതസിദ്ധമായ ഹാസ്യവും കുടുംബാന്തരീക്ഷവുമെല്ലാം കൂട്ടിയിണക്കി നല്ല ഒരു എന്റര്‍ടെയിനറായിരിക്കും ഈ ചിത്രം.

കൃഷ്ണന്‍ പൂജപ്പുരയുടെതാണ് കഥ. 2010ലും 2011ലുമായി കഥ തുടരുന്നു. മേക്കപ്പമാന്‍, ചൈനാ ടൗണ്‍, സീനിയേഴ്‌സ് തുടങ്ങി പത്തോളം ചിത്രങ്ങളുമായി ജയറാജ് ഇപ്പോള്‍ മലയാളസിനിമയില്‍ നിറ സാന്നിധ്യമാണ്.

ജയരാജ് ചിത്രമായ നായിക, ടിവി ചന്ദ്രന്റെ പുറത്തേയ്ക്കുള്ള വഴി, വിഎം വിനുവിന്റെ സന്തുഷ്ട കുടുംബം, രാജ്ബാബുവിന്റെ ഉലകം ചുറ്റും വാലിബന്‍ തുടങ്ങിയ ജയറാം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. നേരത്തെ പലചിത്രങ്ങളിലും ജയറാം പൊലീസ് വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തില്‍ ജയറാം കമ്മീഷണര്‍ വേഷത്തില്‍ത്തന്നെയാണ് അഭിനയിച്ചത്.

English summary
Actor Jayaram to act as a City Police Commissioner in Lenni P Thomas' movie. It will be a family entertainer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam