»   » ആദ്യം നിഷേധിച്ചു; ഇപ്പോള്‍ സത്യം പുറത്തുവന്നു

ആദ്യം നിഷേധിച്ചു; ഇപ്പോള്‍ സത്യം പുറത്തുവന്നു

Posted By:
Subscribe to Filmibeat Malayalam
Jyothirmayi wedding pic
2010 മെയിലാണ് ജ്യോതിര്‍മയി വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. കഴിഞ്ഞ കുറെ നാളായി ഭര്‍ത്താവ് നിഷാന്തുമായി ജ്യോതിര്‍മയി അകല്‍ച്ചയിലാണെന്നും ഇനിയും അടുക്കാനാവാത്ത വിധത്തില്‍ ഇരുവരും അകന്നതായും അന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ വാര്‍ത്ത അന്ന് സ്ഥരീകരിയ്ക്കാന്‍ അവര്‍ തയാറായില്ല. തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ മാധ്യമങ്ങളെ അനുവദിയ്ക്കില്ലെന്നും തന്റെ ജീവിതം വില്‍പന ചരക്കാക്കാന്‍ അനുവദിയ്ക്കില്ലെന്നും ജ്യോതിര്‍മയി പറഞ്ഞതായി അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാല്യകാല സുഹൃത്തിനെ ജീവിതപങ്കാളിയാക്കിയിട്ടും അഭിനയരംഗത്ത് തുടരാന്‍ തന്നെയായിരുന്നു ജ്യോതിര്‍മയിയുടെ തീരുമാനം.വിവാഹത്തിന് ശേഷം ഗ്ലാമര്‍ റോളുകളിലേക്ക് ചുവടുമാറ്റിയ താരം മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നത് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണന്ന് ജ്യോതിര്‍മയി പല അഭിമുഖങ്ങളിലും അവകാശപ്പെട്ടിരുന്നു.

പിന്നീട് വിവാഹമോചന വാര്‍ത്ത നിഷേധിച്ചുകൊണ്ട് നടി രംഗത്തെത്തി. തങ്ങളുടെ ദാമ്പത്യം തകര്‍ച്ചയുടെ വക്കിലാണെന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.

എങ്ങനെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ല. തങ്ങളുടെ കുടുംബജീവിതത്തില്‍ യാതൊരുവിധത്തിലുളള അസ്വാരസ്യവും ഇല്ല. സംതൃപ്തമായ കുടുംബജീവിതമാണ് താന്‍ നയിക്കുന്നതെന്നും ഇതുസംബന്ധിച്ച് അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ജ്യോതിര്‍മയി ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഡൈവോഴ്‌സ് നോട്ടീസില്‍ ഒപ്പിട്ടതോടെ നടിയുടെ മുന്‍ അവകാശവാദങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരയായി മാറുകയാണ്.
മുന്‍പേജില്‍
ജ്യോതിര്‍മയി ഡൈവോഴ്സ് നോട്ടീസില്‍ ഒപ്പിട്ടു

English summary
Malayalee actress Jyothirmayi has submitted papers in court for a divorces from her husband Nishanth. The couple have not been living together for some time

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam