»   » ജ്യോതിര്‍മയി ഡൈവോഴ്സ് നോട്ടീസില്‍ ഒപ്പിട്ടു

ജ്യോതിര്‍മയി ഡൈവോഴ്സ് നോട്ടീസില്‍ ഒപ്പിട്ടു

Posted By:
Subscribe to Filmibeat Malayalam
ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. നടി ജ്യോതിര്‍മയി ഭര്‍ത്താവ് നിഷാന്തും വേര്‍പിരിയാന്‍ തന്നെ ഉറപ്പിച്ചുകഴിഞ്ഞു. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ ദമ്പതികളെ വിവാഹമോചനത്തിലെത്തിച്ചിരിയ്ക്കുന്നത്.

എറണാകുളം കുടുംബകോടതിയില്‍ കഴിഞ്ഞ ദിവസമെത്തിയ ജ്യോതിര്‍മയിയും നിഷാന്തും ഉഭയകക്ഷി സമ്മതപ്രകാരം ഡൈവോഴ്‌സിന് ഒപ്പിട്ടുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി ഇവര്‍ വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു.

പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2004 ലാണ് ജ്യോതിര്‍മയിയും നിഷാന്തും വിവാഹിതരാകുന്നത്.
മീശമാധവനിലെ തകര്‍പ്പന്‍ ഐറ്റം നമ്പറാണ് ജ്യോതിര്‍മയിയെ തിരക്കുള്ള താരമായി മാറ്റിയത്. ഒട്ടേറെ മികച്ചകഥാപാത്രങ്ങളും ജ്യോതിയ്ക്ക് ലഭിച്ചിരുന്നുയ 2002ല്‍ ഭവം എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി. കുറഞ്ഞ കാലംകൊണ്ട് ഗാമര്‍ വേഷങ്ങളിലൂടെ തമിഴിലും പേരെടുത്തു.

കതൃക്കടവ് കളരിക്കല്‍ സരസ്വതി ഉണ്ണിയുടെയും പരേതനായ ജനാര്‍ദന ഉണ്ണിയുടെയും മകളാണ് ജ്യോതിര്‍മയി. നാദസ്വരവിദ്വാന്‍ അമ്പലപ്പുഴ ശങ്കരനാരായണപണിക്കരുടെ മകന്‍ ടി.എസ്. ഹരികുമാറിന്റെ മകനാണ് ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ കൂടിയായ നിഷാന്ത്.
അടുത്തു പേജില്‍
ഡൈവോഴ്‌സ് വാര്‍ത്ത ആദ്യം നിഷേധിച്ചു

English summary
Malayalee actress Jyothirmayi has submitted papers in court for a divorces from her husband Nishanth. The couple have not been living together for some time

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam