»   » കത്രീന വില്ലന്‍ സെലിബ്രിറ്റി

കത്രീന വില്ലന്‍ സെലിബ്രിറ്റി

Posted By:
Subscribe to Filmibeat Malayalam
Katrina-kaif2
മുംബൈ: ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയാരെന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം പറയാന്‍ സാധിക്കില്ല. എന്നാല്‍ ലോകപ്രശസ്ത ആന്റിവൈറസ് നിര്‍മാതാക്കളായ മക്കാഫിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ബോളിവുഡ് താരമായ കത്രീന കൈഫാണ് ആ 'വില്ലന്‍ സെലിബ്രിറ്റി'.

ഇന്ത്യയിലെ വിവിധ മേഖലകളില്‍ പ്രശസ്തരായ ആളുകള്‍ക്കിടയില്‍ കമ്പനി നടത്തിയ സര്‍വെക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്. കത്രീന കൈഫുമായി ബന്ധപ്പെട്ട കീവേഡുകളിലൂടെയാണ് ഇന്ത്യന്‍ സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ആക്രമണങ്ങള്‍ നടക്കുന്നത്. നടിമാരായ ദീപികാ പാദുകോണും കരീന കപൂറുമാണ് തൊട്ടുപിറകിലുള്ളത്.

സെലിബ്രിറ്റി ഭ്രമമുള്ള ഇന്ത്യക്കാരെ മയക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഇതാണെന്ന് ലോകത്തെ ഒട്ടുമിക്ക മാല്‍വെയര്‍ നിര്‍മാതാക്കളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതേ സമയം ജനപ്രിയ കായിക താരങ്ങളെയും രാഷ്ട്രീയനേതാക്കളെയും ഇക്കാര്യത്തിനായി ഉപയോഗിക്കുന്നത് വളരെ കുറവാണ്.

കത്രിനാ കൈഫ് ഫ്രീ ഡൗണ്‍ ലോഡ്, കത്രീനാ കൈഫ് ഹോട്ട് പിക്ചര്‍, കത്രീന കൈഫ് സ്‌ക്രീന്‍ സേവര്‍, കത്രീനാ കൈഫ് വീഡിയോ എന്നൊക്കെ സെര്‍ച്ച് ചെയ്യുന്ന ഇന്ത്യക്കാരനു മുന്നില്‍ പലപ്പോഴും തുറന്നു വരുന്നത് മാല്‍വെയര്‍ നിര്‍മാതാക്കളുടെ സൈറ്റുകളായിരിക്കും. ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകളുടെ അഡ്രസ്സില്‍ മാറ്റം വരുത്തുന്നതിനാല്‍ എളുപ്പത്തില്‍ തിരിച്ചറിയുക പ്രയാസമാണ്.

English summary
Bollywood actress Katrina Kaif’s name has emerged on top among the most dangerous celebrity-related key words in the Indian cyber space that expose computers to malicious software, according to a report for internet security company McAfee.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam