»   » കാവ്യ പരീക്ഷാച്ചൂടില്‍

കാവ്യ പരീക്ഷാച്ചൂടില്‍

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
ഓപ്പണ്‍ സ്‌കൂള്‍ വഴിയുള്ള പ്ലസ് ടു പരീക്ഷയെഴുതാനെത്തിയ വിഐപിയെക്കണ്ട് പിള്ളാരൊക്കെ അമ്പരന്നുകാണും. വേറാരുമല്ല, പത്ത് വര്‍ഷമായി മോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന നടി കാവ്യ മാധവനാണ് പ്ലസ് ടു പരീക്ഷയെഴുതാന്‍ എത്തിയത്.

കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഓപ്പണിംഗ് സ്‌കൂളിംഗ് വഴിയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷ കാവ്യ എഴുതുന്നത് എടത്തല അല്‍ അമീന്‍ ഇന്റര്‍നാഷണല്‍ പബ്ലിക്ക് സ്‌കൂളിലാണ്.

വ്യാഴാഴ്ച അച്ഛനൊപ്പം സ്‌കൂളില്‍ പരീക്ഷക്ക് അര മണിക്കൂര്‍ മുന്‍പേ എത്തിയ കാവ്യ കാറില്‍ നിന്നും ഹാളില്‍ കയറിയത് പരീക്ഷക്ക് ഏതാനും നിമിഷം മുമ്പാണ്. കാറിലിരുന്ന് പാഠങ്ങള്‍ അവസാനമൊന്ന് ഓടിച്ചുനോക്കാനും നടി സമയം കണ്ടെത്തി. പ്രിയനായിക തൊട്ടടുത്തിരുന്ന് പരീക്ഷയെഴുതുന്നത് കണ്ട് മറ്റു വിദ്യാര്‍ഥികളുടെ ശ്രദ്ധ മുഴുവന്‍ പാളിയെങ്കിലും കാവ്യ ലേശം ഗൗരവത്തില്‍ തന്നെ പരീക്ഷ പൂര്‍ത്തിയാക്കി. ഉടനെ കാറില്‍ കയറി പോവുകയും ചെയ്തു .മെയ് 2നാണ് പരീക്ഷ അവസാനിക്കുക .

ചെറുപ്പത്തിലേ തന്നെ സിനിമയിലെത്തിയതോടെ കാവ്യയുടെ ഉന്നതപഠനം പാതിവഴിയ്ക്ക് തടസ്സപ്പെട്ടിരുന്നു. സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയതിന് ശേഷമാണ് പ്ലസ് ടുവെന്ന കടമ്പ ചാടിക്കടക്കാന്‍ കാവ്യ ഒരുങ്ങുന്നത്.

English summary
In an interesting note, ace Mollywood actress Kavya Madhavan has started writing her public exams for the 12th standard. The actress who had to discontinue her studies due to her busy schedules in cinema and then a disastrous marriage, decide to pursue her studies, once she returned to Kerala last year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam