»   » കിങ് ആന്റ് കമ്മീഷണര്‍ കിടിലനെന്ന് റിപ്പോര്‍ട്ട്

കിങ് ആന്റ് കമ്മീഷണര്‍ കിടിലനെന്ന് റിപ്പോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam
The King and The commissioner
തിരശ്ശീലയില്‍ തീപ്പൊരി പാറുന്ന ഡയലോഗുകളുമായി കിങ് ആന്റ് കമ്മീഷണര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍. പ്രതീക്ഷകളെ കടത്തിവെട്ടുന്ന ഗംഭീര ചിത്രമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഇടിവെട്ട് ഡയലോഗുകളുമായെത്തുന്ന മമ്മൂട്ടി-സുരേഷ് ഗോപി ടീമിന്റെ ഹൈവോള്‍ട്ടേജ് പെര്‍ഫോമന്‍സാണ് സിനിമയുടെ ഹൈലൈറ്റെന്ന് പ്രേക്ഷകര്‍ പറയുന്നു.

ഡയലോഗ് പ്രസന്റേഷനില്‍ ഇപ്പോഴും തങ്ങളെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. രഞ്ജി പണിക്കരുടെ കിടിലന്‍ ഡയലോഗുകള്‍ ആരാധകരെ ത്രസിപ്പിയ്ക്കുന്ന വിധത്തില്‍ തന്നെ അവതരിപ്പിയ്ക്കാന്‍ തന്നെ കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം സംവിധായകനെന്ന നിലയില്‍ ഷാജി കൈലാസ് കയ്യടി നേടുന്നുണ്ട്.

അതേസമയം ആദ്യപകുതിയിലെ ടെംപോ രണ്ടാംപകുതിയില്‍ നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെന്നും അഭിപ്രായങ്ങളുണ്ട്. ഡയലോഗുകള്‍ ഒരുക്കുന്നതില്‍ കാഴ്ചവച്ച മികവ് തിരക്കഥയില്‍ കാണിയ്ക്കാന്‍ രഞ്ജിയ്ക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനങ്ങളുണ്ട്. അതുകൊണ്ടു തന്നെ രണ്ടാംപകുതിയില്‍ ചെറുതായി ചിത്രം ഇഴയുന്നുണ്ടെന്നും പ്രേക്ഷകര്‍ പരാതിപ്പെടുന്നു.

ഏറെക്കാലത്തിന് ശേഷം ഡയലോഗിനും ആക്ഷനും പ്രാധാന്യം നല്‍കിയെത്തിയ കിങ് ആന്റ് കമ്മീഷണര്‍ ഇനിയുള്ള നാളുകള്‍ തിയറ്ററുകള്‍ വാഴുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ആറു ദിവസം മുമ്പെ റിസര്‍വേഷന്‍ ആരംഭിച്ചതിനാല്‍ തിയറ്ററുകളെല്ലാം ഹൗസ്ഫുള്ളാണ്. എന്നാല്‍ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പെര്‍ഫോമന്‍സ് എങ്ങനെയാണെന്ന് അടുത്തദിവസങ്ങളില്‍ മാത്രമേ വ്യക്തമാവൂ..

English summary
The King and The commissioner might be a big hit, if only dialogues and action scenes with not much refreshing story and fans support can bring surprises.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X