»   » പരീക്ഷണങ്ങളുമായി കൊരട്ടിപ്പട്ടണം റെയില്‍വേ ഗേറ്റ്

പരീക്ഷണങ്ങളുമായി കൊരട്ടിപ്പട്ടണം റെയില്‍വേ ഗേറ്റ്

Posted By:
Subscribe to Filmibeat Malayalam
Koratty Pattanam Railway Gate
അരങ്ങിലും അണിയറയിലും ഒരു കൂട്ടം നവാഗതര്‍ അണിനിരക്കുന്ന'കൊരട്ടിപ്പട്ടണം റെയിവേ ഗേറ്റ്' തിയറ്ററുകളിലേക്ക്. സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച സംസ്ഥാനത്തെ 27 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നവാഗത സംവിധായകന്‍ കൂടിയായ ഹാഫിസ് ഇസ്മായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിനിമയിലെ പ്രധാന അഭിനേതാക്കളെല്ലാം പുതുമുഖ താരങ്ങളാണ്. ഇതിന് പുറമെ 80 ശതമാനം സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഇത് അരങ്ങേറ്റ ചിത്രമാണ്.

ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിയ്ക്കാന്‍ കഷ്ടപ്പെടുന്ന സാധരണക്കാരില്‍ സാധരണക്കാരായ കുറച്ചുമനുഷ്യര്‍. ഒരു റെയില്‍വേ ഗേറ്റിന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലും നാം ഇത്തരം പ്രദേശങ്ങളും അവിടെ തിങ്ങി പാര്‍ക്കുന്ന നിരാലംബരായ കുറച്ചു മനുഷ്യരെയും കണ്ടിട്ടുണ്ടാവാം.

യാഥാര്‍ഥ്യങ്ങള്‍ നല്‍കിയ കയ്പുനീര്‍ കുടിച്ചു ജീവിയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ട ഇവര്‍ ഉയര്‍ത്തുന്ന ശബ്ദങ്ങറള്‍ ചീറിപ്പാഞ്ഞു പോകുന്ന തീവണ്ടികളുടെ ചൂളംവിളിയില്‍ അലിഞ്ഞു ചേര്‍ന്ന് പോകുന്നത് മൂലം നാം കേള്‍ക്കാതെ വരുന്നു. ആ സാധാരണക്കാരായ മനുഷ്യരുടെ കഥയാണ് കൊരട്ടിപ്പട്ടണം റെയില്‍വേ ഗേറ്റ് എന്ന സിനിമയിലൂടെ സംവിധായകന്‍ ഹഫീസ് അവതരിപ്പിക്കുന്നത്.

അമ്പതുലക്ഷം രൂപ ചെലവില്‍ മരിക്കാര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച സിനിമ ശ്രീലക്ഷ്മി ക്രിയേഷന്‍സാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. 19 വയസ്സുകാരന്‍ ഗായസ് ജോണ്‍സനാണ് സംഗീതസംവിധാനം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam