twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുരുക്ഷേത്ര ഒക്ടോബര്‍ ഒന്നിന്

    By Staff
    |

    കാര്‍ഗില്‍ യുദ്ധത്തിന്റെ ചൂടും ആവേശവും ഒട്ടും കുറയാതെ തിരശീലയിലൊപ്പിയെടുത്ത മേജര്‍ രവിയുടെ പ്രസ്റ്റീജ് ചിത്രം കുരുക്ഷേത്ര ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്യും.

    എഴുപത് തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. എട്ടു കോടി ചെലവിട്ട് നിര്‍മ്മിച്ച ചിത്രം പൂര്‍ണമായും കാര്‍ഗില്‍, ലേ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

    മലയാളി ഇന്നോളം പരിചയിച്ചിട്ടില്ലാത്ത യുദ്ധരംഗങ്ങള്‍ അടങ്ങിയ ചിത്രമായിരിക്കും കുരുക്ഷേത്ര എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കീര്‍ത്തി ചക്രയിലൂടെ മലയാളികളുടെ പ്രിയകഥാപാത്രമായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് കുരുക്ഷേത്രയിലെ നായകന്‍. കേണല്‍ മഹാദേവന്‍ സേനാനായകനായി മോഹന്‍ലാല്‍ അരങ്ങു തകര്‍ത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

    കീര്‍ത്തി ചക്രയെന്ന ആദ്യ സിനിമയിലൂടെ കമാന്‍ഡോകളുടെ ചലനവേഗത പ്രേക്ഷകരെ അനുഭവിപ്പിച്ച മേജര്‍ രവി, കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുരുക്ഷേത്രയുമായി എത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമുയരുകയാണ്. ആദ്യദിന കളക്ഷന്റെ കാര്യത്തില്‍ എല്ലാ റെക്കോര്‍ഡും തിരുത്തുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്കുളളത്.

    ഓണത്തിന് സിനിമ ഉപേക്ഷിച്ച വലിയൊരു വിഭാഗം പ്രേക്ഷകര്‍ കുരുക്ഷേത്ര കാണാന്‍ ഇരമ്പിയെത്തുമ്പോള്‍ തീയേറ്ററുകള്‍ തിരക്കിന്റെ പൂരപ്പറമ്പാകും.

    മമ്മൂട്ടിയുടെ മായാ ബസാറും ഒക്ടോബര്‍ ഒന്നിനാണ് റിലീസ്. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ ടി എ റസാഖ് തന്നെയാണ് മായാബസാറിന്റെയും തിരക്കഥയെഴുതിയിരിക്കുന്നത്. നവാഗതനായ തോമസ് സെബാസ്റ്റ‍ിയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    താരവും സംവിധായകനുമല്ല, തിരക്കഥാകൃത്താണ് ഈ ചിത്രത്തിന്റെ വിജയത്തിനു വേണ്ടി ഏറ്റവും കൊതിക്കുന്നത്. സ്ഥിരം മസാല ചേരുവ തന്നെയാണ് മായാ ബസാറിന്റെ ഫോര്‍മുല.

    തീയേറ്ററുകളില്‍ ആരവമുയര്‍ത്തുന്ന ഈ റംസാന്‍ കാലം ആരാവും കൊണ്ടുപോവുക. മാടമ്പിയ്ക്കു ശേഷം കുരുക്ഷേത്ര മഹാ ഹിറ്റാകുമോ.. മായാ ബസാര്‍ പിടിച്ചു നില്‍ക്കുമോ.. ഉത്തരത്തിന് ഇനി കഷ്ടിച്ച് ഒരാഴ്ച മാത്രം.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    കുരുക്ഷേത്ര ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X