»   » ആസിഫിനും മമ്മൂട്ടിക്കുമൊപ്പം ശ്രീനി

ആസിഫിനും മമ്മൂട്ടിക്കുമൊപ്പം ശ്രീനി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ രൂക്ഷമായി പരിഹസിച്ച പത്മശ്രീ സരോജ് കുമാര്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ മമ്മൂട്ടി ക്യാമ്പിലേക്ക്. ലാല്‍ജോസിന്റെ കളരിയില്‍ സംവിധാനം പഠിച്ച അനൂപ് കണ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം ശ്രീനി അഭിനയിക്കുന്നത്.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരത്തിന്റ കഥ പറയുന്ന ചിത്രത്തില്‍ മമ്മട്ടി സെക്യൂരിറ്റി ഉദ്യോഗസ്ഥനായും ശ്രീനി എഞ്ചിനീയറുമായാണ് വേഷമിടുന്നത്. ഇനിയും പേരിടാത്ത സിനിമ മമ്മൂട്ടി തന്നെയാണ് നിര്‍മിയ്ക്കുന്നത്. മലയാള സിനിമയെ പിടിച്ചുലച്ച സരോജ് കുമാര്‍ വിവാദങ്ങള്‍ക്ക് ശേഷം ശ്രീനി അഭിനയിക്കുന്ന ഒരു സൂപ്പര്‍താര ചിത്രമെന്ന പ്രത്യേകത ഈ പ്രൊജക്ടിനുണ്ടാവും.

ഇതുമാത്രമല്ല യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിയുടെ ചിത്രത്തിലും ശ്രീനി ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. നവാഗത സംവിധായകനായ ജോ ചാലിശ്ശേരി ഒരുക്കുന്ന ചിത്രത്തിലാണ് ശ്രീനി അഭിനയിക്കുന്നത്. ശ്വത മേനോന്‍, ഇന്നസെന്റ്, ജഗതി, സുരാജ്, നെടുമുടി വേണു, മണിയന്‍ പിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.

English summary
After his debatable take on superstars in the movie 'Padmashree Bharat Dr Sarojkumar', Sreenivasan will join the team of youngsters shortly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam