»   » മനു കുമാരന്റെ ഹോളിവുഡ് ചിത്രം- യെല്ലൊ

മനു കുമാരന്റെ ഹോളിവുഡ് ചിത്രം- യെല്ലൊ

Posted By:
Subscribe to Filmibeat Malayalam
Manu Kumaran
മലയാളസിനിമയിലെ പ്രശസ്ത സംവിധായകനായ കെ.പി കുമാരന്റെ മകന്‍ മനു കുമാരന്‍ ഹോളിവുഡില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് യെല്ലോ. നിക്കസവേറ്റ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ഹോളിവുഡില്‍ നിര്‍മ്മാണ മേഖലയിലും മലയാളി സാന്നിദ്ധ്യം കടന്നുവരികയാണ്.

സിനിമ നിര്‍മ്മാണകമ്പനിയായ മീഡിയന്റിന്റെ ചെയര്‍മാനായ മനുവിന്റെ യെല്ലോ ലോകത്തെ ഏറ്റവും വലിയ സിനിമ മാര്‍ക്കറ്റായ അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. നാലു
ഭാഷകളിലായി 17 സിനിമകള്‍ നിര്‍മ്മിച്ചു കഴിഞ്ഞ മനുവിന്റെ നിര്‍മ്മാണ കമ്പനി മുഖ്യധാരയിലേക്ക് കടന്നു വന്നത് കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ആകാശഗോപുരം എന്നചിത്രത്തിലൂടെയാണ്.

മോഹന്‍ലാലും നിത്യമേനോനും അഭിനയിച്ച ഈ ചിത്രത്തിന് മലയാളത്തില്‍ കാര്യമായ് ശ്രദ്ധ നേടാന്‍ കഴിഞ്ഞിരുന്നില്ല. മനു കുമാരന്‍ ഇതിനുമുമ്പ് ബോംബെ ബോയ്‌സ് എന്ന സമാന്തര സിനിമയും
നിര്‍മ്മിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ ഇതര രാഷ്ട്രങ്ങളിലും ഹോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ച മനു മലയാളത്തില്‍ ഇനി എന്ന് സിനിമ നിര്‍മ്മിക്കും എന്നത് കൗതുകമുണര്‍ത്തുന്നകാര്യമാണ്.

ഹോളിവുഡില്‍ സാന്നിദ്ധ്യമറിയിച്ച സാങ്കേതിക വിദഗ്ദര്‍ മലയാളത്തിനുണ്ട്. മലയാളം എക്കാലവും വലിയ ബഡ്ജറ്റിനെ ഭയപ്പെടുമ്പോള്‍ ഹോളിവുഡിലെ മലയാളി നിര്‍മ്മാണ സാന്നിദ്ധ്യം ആവേശഭരിതമാണെന്ന് പറയാതെ തരമില്ല. മലയാളത്തിലെ ആദ്യകാല സംവിധായകരില്‍ പ്രമുഖനാണ് കെ.പി.കുമാരന്‍.

അടൂരിന്റെ സമകാലികനും സഹപ്രവര്‍ത്തകനുമായ് സിനിമയിലെത്തിയ കെ.പി.കുമാരന്റെ ഏറ്റവും
ശ്രദ്ധേയമായ ചിത്രം രുഗ്മിണി ആയിരുന്നു. കെ.പി കുമാരന്റെ മകന്‍ മനുകുമാരന്‍ ഹോളിവുഡിലും വിദേശ രാഷ്ട്രങ്ങളിലും സിനിമ നിര്‍മ്മിക്കുമ്പോഴും അത് വെറും കച്ചവട സിനിമയല്ല എന്നതും
അഭിമാനിക്കാവുന്ന നേട്ടമാണ്.

മേരി ഹോംസ് എന്ന യുവതിയായ സ്‌ക്കൂള്‍ അദ്ധ്യാപികയുടെ ജീവിത കഥയാണ് യെല്ലോ പറയുന്നത്. അവ്യക്തമായ പകല്‍ സ്വപ്നങ്ങളില്‍പ്പെട്ടുഴലുന്ന അസാധാരണ ജീവിതം നയിക്കുന്ന അവര്‍ വേദന
സംഹാരികള്‍ക്ക് അടിമയാകേണ്ടിവരുന്നു. സ്വപ്നങ്ങളുടെ വ്യക്തതയിലേക്ക് തിരിച്ചെത്തുന്ന അവര്‍ തന്റെകഴിഞ്ഞ കാല ജീവിതം ഒരു ഞെട്ടലോടെ തിരിച്ചറിയുന്നതാണ് യെല്ലോയുടെ പ്രമേയം.

English summary
Yellow is a dark comedy about a young woman who comes to terms with her family's shadowed past. Keralite Manu Kumaran son of director KP Kumaran is the producer of the film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam