»   » മണിക്കൂറിന് 100 രൂപയെന്ന്; മുമൈദിനെ അപമാനിച്ചു

മണിക്കൂറിന് 100 രൂപയെന്ന്; മുമൈദിനെ അപമാനിച്ചു

Posted By:
Subscribe to Filmibeat Malayalam
Mumaith Khan
തെന്നിന്ത്യന്‍ സിനിമയിലെ മാദക സുന്ദരി മുമൈദിനെ ഒരുകൂട്ടം മദ്യപാനികള്‍ അപമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച ഹൈദരാബാദിലെ ഒരു പബ്ബില്‍ വെച്ചാണ് മുമൈദിന് ഈ ദുരനുഭവം നേരിടേണ്ടി വന്നത്.

ഹൈദരാബാദിലെ ബഞ്ചാരഹില്ലിലുള്ള പബില്‍ രണ്ട് സുഹൃത്തുക്കളുമൊത്താണ് മുമൈദ് എത്തിയത്. ഉടന്‍ തന്നെ മുമൈദിന്റെ തകര്‍പ്പന്‍ ഐറ്റം സോങായ എന്‍ പേര് മീനാകുമാരി പബ്ബിനുള്ളില്‍ മുഴങ്ങി. വാരാന്ത്യം ആഘോഷിയ്ക്കാനെത്തിയ മുമൈദും സുഹൃത്തുക്കളും ഗാനത്തോടൊപ്പം നൃത്തം വെയ്ക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

വെള്ളമടിച്ച് ലക്കുകെട്ട ചിലര്‍ മുമൈദിന്റെ പേരുവെച്ച് ചില അശ്ലീല കമന്റുകള്‍ ഇതിനിടെ പറഞ്ഞുവത്രേ. ആദ്യമൊക്കെ നടി ഇതത്ര കാര്യമാക്കിയില്ലെങ്കിലും ശല്യമേറിയപ്പോള്‍ കടുത്ത രീതിയില്‍ തന്നെ അവര്‍ പ്രതികരിച്ചു.

അവസാനം പബ്ബിലെ സെക്യൂരിറ്റി ജീവനക്കാര്‍ വന്ന് പ്രശ്‌നക്കാരെ പുറത്താക്കിയതോടെ കുഴപ്പം തീര്‍ന്നുവെന്നാണ് കരുതിയത്. പക്ഷേ പബ്ബിനുള്ളിലെ ബാത്ത്‌റൂമില്‍ പോയ യുവതികള്‍ക്ക് ലഭിച്ച കുറിപ്പുകള്‍ സാഹചര്യം കൂടുതല്‍ വഷളാക്കി. മുമൈദിന് മണിക്കൂറിന് നൂറുരൂപയെന്ന അത്യന്തം മോശകരമായ കമന്റാണ് ഈ കുറിപ്പുകളിലുണ്ടായിരുന്നത്. ഇതിനെതിരെ മുമൈദ് കൂട്ടുകാരും പൊട്ടിത്തെറിയ്ക്കുക തന്നെ ചെയ്തു.

നേരത്തെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയവരാണ് ഈ കുറിപ്പുകള്‍ ബാത്ത്‌റൂമില്‍ കൊണ്ടിട്ടതെന്ന് പിന്നീട് വ്യക്തമായി. ഒടുവില്‍ സ്വന്തം കൂട്ടുകാരോട് പോലും ഒന്നും പറയാതെ കണ്ണീരൊപ്പിയാണ് മുമൈദ് പബ്ബില്‍ നിന്നും മടങ്ങിയത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam