48 തിയറ്ററുകള്‍ക്ക് സിനിമ നല്‍കില്ല

അമ്മ, ഫെഫ്ക, ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഫോര്‍ഷോ ഹോള്‍ഡോവര്‍, പരസ്യവിഹിതം തുടങ്ങിയ വിഷയങ്ങളിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി തര്‍ക്കമുള്ളത്.
അന്യഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ റിലീസിങ് രണ്ടാഴ്ച വൈകിക്കണമെന്നും നിര്‍മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നു. എന്നാല്‍ ഫോര്‍ഷോ ഹോള്‍ഡോവര്‍, പരസ്യവിഹിതം തുടങ്ങിയ കാര്യങ്ങളില്‍ സഹകരിച്ചാല്‍ അന്യഭാഷാ ചിത്രങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാമെന്നാണ് ഇവരുടെ നിലപാട്.
അതേസമയം നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും ഭീഷണിക്ക് വഴങ്ങില്ലെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു,


Click it and Unblock the Notifications