രണ്ടാമൂഴത്തില്‍ കമല്‍ഹാസനില്ല

മോഹന്‍ലാലിന് പുറമെ കമല്‍ഹാസന്‍, മമ്മൂട്ടി തുടങ്ങിയ വന്‍താരനിരയുടെ സാന്നിധ്യം തന്നെ സിനിമയിലുണ്ടാകുമെന്നും അഭ്യൂഹങ്ങള്‍ പരന്നതോടെ രണ്ടാമൂഴത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു.
എന്നാലിപ്പോള്‍ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍ ഹരിഹരന്‍. ചിത്രത്തിന്റെ തിരക്കഥാരചനയില്‍ മുഴുകിയിരിക്കുകയാണ് എംടിയെന്നും ഇതുകഴിഞ്ഞേ താരനിര്‍ണയം ഉണ്ടാവുകയുള്ളൂവെന്നും ഹരിഹരന്‍ പറയുന്നു.
എന്നാല്‍ മലയാളത്തിന് പുറമെ പ്രമുഖ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും രണ്ടാമൂഴം ഒരുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വന്‍താരനിര തന്നെ സിനിമയിലുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിയ്ക്കുന്നു.


Click it and Unblock the Notifications