»   » നിത്യാനന്ദയും രഞ്ജിതയും വീണ്ടും ഒന്നിയ്ക്കുന്നു?

നിത്യാനന്ദയും രഞ്ജിതയും വീണ്ടും ഒന്നിയ്ക്കുന്നു?

Posted By:
Subscribe to Filmibeat Malayalam
Nithyananda
ആത്മീയത മറയാക്കി ലൈംഗിക കേളികള്‍ നടത്തി വിവാദ സ്വാമി നിത്യാനന്ദയുടെ കഥ വെള്ളിത്തിരയിലേക്ക്.

നിത്യാനന്ദ വിവാദത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മതത്തിന്റെ മറവില്‍ മഠങ്ങളിലും ആശ്രമങ്ങളിലും മറ്റും നടക്കുന്ന അനാശാസ്യ പ്രവണതകളെപ്പറ്റി ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ സിനിമയൊരുക്കുന്നതിന് പിന്നാലെ നിത്യാനന്ദയുടെ യഥാര്‍ത്ഥ കഥയും അഭ്രപാളികളില്‍ എത്തുന്നത്.

കന്നഡ സംവിധായകനായ മദന്‍ പട്ടേലാണ് സത്യാനന്ദ എന്ന പേരില്‍ സിനിമയൊരുക്കുന്നത്. ചിത്രത്തില്‍ നിത്യാനന്ദയെയും രഞ്ജിതയേയും തന്നെ അഭിനയിപ്പിയ്ക്കാനാണ് മദന്‍ ആഗ്രഹിയ്ക്കുന്നത്.

ഈ വേഷങ്ങള്‍ അവതരിപ്പിയ്ക്കാന്‍ അവര്‍ തന്നെയാണ് ഏറ്റവും മികച്ചതെന്നും സംവിധായകന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കും വെവ്വേറെ കത്തെഴുതും. ചമയങ്ങളും മറ്റു കൃത്രിമത്വങ്ങളൊന്നുമില്ലാതെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്നാണ് കത്തില്‍ ചോദിയ്ക്കുകയെന്നും മദന്‍ വെളിപ്പെടുത്തുന്നു.

English summary
Patel desires to produce and direct a movie on Swami Nithyananda, titled Satyananda, a true story of Nithyananda. He is planning to rope in Swami Nityananda and Ranjita to play the lead roles in this movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam