»   » പൊലീസുകാര്‍ സംയമനം പാലിക്കണമെന്ന് സുരേഷ് ഗോപി

പൊലീസുകാര്‍ സംയമനം പാലിക്കണമെന്ന് സുരേഷ് ഗോപി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
കൂട്ടത്തിലൊരുവന്റെ ദേഹത്ത് കോളെജ് പിള്ളാര്‍ കൈവെയ്ക്കുന്പോള്‍ അവരെയെടുത്ത് ചാന്പുകയും മേലുദ്യോഗസ്ഥരോട് ചൂടന്‍ ഡയലോഗും കാച്ചുന്ന കമ്മീഷണര്‍ ഭരത് ചന്ദ്രനെ പെട്ടെന്നാരും മറക്കില്ല. വെള്ളിത്തിരയില്‍ തീപ്പൊരി കമ്മീഷണറെ അവതരിപ്പിച്ച സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഡയലോഗ് കേട്ടില്ലേ, 'സംയമനം പാലിക്കാന്‍ പോലീസുകാര്‍ പഠിക്കണ'മെന്നാണ് സുരേഷ് ഗോപി പറയുന്നത്.

കണ്ണൂരിലെ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും എസ്എസ്എല്‍സി കാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുരേഷ് ഗോപി കേരള പൊലീസിന് വിലപ്പെട്ട ചില ഉപദേശങ്ങള്‍ നല്‍കിയത്.

'നമ്മുടെ പൊലീസുകാര്‍ സംയമനം പാലിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഒരു കാര്യം എനിക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുണ്ട്. ഇപ്പോള്‍ പൊലീസ് വകുപ്പില്‍ നിലവിലുള്ള സ്ഥലമാറ്റ സംവിധാനം എടുത്തുകളഞ്ഞ് ഓരോ പൊലീസുകാര്‍ക്കും സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇങ്ങിനെ ചെയ്യുന്നത് പൊലീസുകാരെ കൂടുതല്‍ ഉത്തരവാദിത്തബോധം ഉള്ളവരാക്കുമെന്നും നടന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

'പൊലീസുകാരിലെ മാറ്റം വൈകാരികമായി ഇതുവരെ ജനങ്ങളിലെത്തിയിട്ടില്ല. മറ്റു ജീവനക്കാരേക്കാള്‍ പോലിസുകാര്‍ സമ്മര്‍ദം ഏല്‍ക്കേണ്ടി വരുന്നുണ്ട്. ചുവപ്പുനാടയില്‍ പോലീസുകാരന്റെ ജീവിതത്തെ കുടുക്കിയിടരുത്. സ്വജനപക്ഷപാതം കാണിക്കുകയുമരുത്' സുരേഷ് ഗോപി പറഞ്ഞു.

വെള്ളിത്തിരയില്‍ ഒട്ടേറ കിടിലന്‍ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സുരേഷ് ഗോപിയുടെ അഭിപ്രായങ്ങളെ കയ്യടിയോടെയാണ് പൊലീസുകാര്‍ സ്വീകരിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam