»   » പ്രണയത്തിലൂടെ മോഹന്‍ലാല്‍ മുന്നൂറിലേക്ക്

പ്രണയത്തിലൂടെ മോഹന്‍ലാല്‍ മുന്നൂറിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Pranayam
ലാല്‍ ചിത്രമില്ലാതെ എന്ത് ഓണം. ഇങ്ങനെ ചിന്തിച്ച ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. പ്രേക്ഷകര്‍ക്ക് ഒരുഗ്രന്‍ ഓണസമ്മാനവുമായി മോഹന്‍ലാല്‍ ഈ ഓണത്തിനും എത്തും.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന പ്രണയം 2011ലെ ലാലിന്റെ ഓണം റിലീസാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിങ് നീണ്ടുപോകുന്ന കാസനോവയും സത്യന്‍ അന്തിക്കാടിന്റെ ചിത്രവും ഓണത്തിന് മുമ്പ് തീരില്ലെന്ന് ഉറപ്പായതോടെ ഇത്തവണത്തെ ഓണത്തിന് ലാല്‍ ചിത്രമുണ്ടാവില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇത് ലാല്‍ ആരാധകരെയും സിനിമാവിപണിയേയും ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പുതിയ സൂചനകളനുസരിച്ച് സെപ്റ്റംബര്‍ 7ന് പ്രണയം തിയറ്ററുകളില്‍ ചാര്‍ട്ട് ചെയ്തിരിയ്ക്കുകയാണ്

അനുപം ഖേറും ജയപ്രദയും പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ ഷൂട്ടിങ് അതിവേഗത്തില്‍ പുരോഗമിയ്ക്കുകയാണ്. മലയാള സിനിമ കണ്ട പ്രണയസിനിമകളില്‍ നിന്ന് വേറിട്ടൊരു സിനിമ അവതരിപ്പിയ്ക്കാനാണ് സംവിധാ3യകനായ ശ്രമം.

മാക്‌സ് ലാബ് റിലീസ് ചെയ്യുന്ന പ്രണയംമമ്മൂട്ടിയുടേതടക്കമുള്ള വമ്പന്‍ സിനിമകളുമായിട്ടായിരിക്കും ഏറ്റുമുട്ടുക.

English summary
Mohanlal will have big movie 'Pranayam' , now scheduled for the Onam days.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X