നെറ്റിസെന്‍സ് വീണ്ടും പൃഥ്വിരാജിന് പിന്നാലെ

വിവാഹശേഷം ഭാര്യ സുപ്രിയയുമൊത്തുള്ള ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശങ്ങളും നടനെതിരെയുള്ള ആക്രമണത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു. പൃഥ്വിയെ വ്യക്തിപരമായി അധിക്ഷേപിയ്ക്കുകയെന്ന ഉദ്ദേശത്തോടെ ആരോ തയാറാക്കിയ പൃഥ്വിരാജപ്പനെന്ന വീഡിയോയ്ക്ക് ലഭിച്ച പ്രചാരം ആരെയും അമ്പരിപ്പിയ്്ക്കുന്നതായിരുന്നു. പൃഥ്വിയെ കളിയാക്കിയുള്ള തമാശകള്‍ ആസ്വദിയ്ക്കാനും ഷെയര്‍ ചെയ്യാനും ആളേറിയതോടെ ഗൂഗിള്‍ ട്രെന്‍ഡില്‍ പൃഥ്വിരാജെന്ന വാക്ക് കത്തിക്കയറി.
എന്നാല്‍ യൂട്യൂബിലൂടെ അവതരിച്ച് മോളിവുഡില്‍ വിപ്ലവം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റിന്റെ വരവ് കാര്യങ്ങള്‍ മാറ്റിമറിച്ചു. മലയാളി നെറ്റിസെന്‍സ് ഒന്നടങ്കം പണ്ഡിറ്റിന് പിന്നാലെ പോയത് പൃഥ്വിയ്ക്ക് അനുഗ്രഹമായി മാറി.
എന്നാല്‍ വന്നതിനെക്കാള്‍ വേഗത്തില്‍ സന്തോഷ് പണ്ഡിറ്റ് നെറ്റില്‍ നിന്നും മറയുന്നുവെന്നാണ് പുതിയ കണക്കുകളിലൂടെ വ്യക്തമാവുന്നത്. നെറ്റില്‍ പണ്ഡിറ്റിനെ തിരയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതും പൃഥ്വിയ്ക്ക് കൂടിയതും ഇതിന്റെ ലക്ഷണമാണ്.
2011ല്‍ മലയാളി നെറ്റില്‍ തിരഞ്ഞ വാക്ക് ഏതെന്ന് പരിശോധിയ്ക്കുന്നതും രസകരമാണ്. നാനോ കാര്‍, ഹ്യൂണ്ടായി, ഗൂഗിള്‍ പ്ലസ്, ജിമെയില്‍, യൂട്യൂബ് ആന്‍ഡ്രോയിഡ്, ടൊറന്റ്, ഭാരത് മൂവീസ് ഇതിനെക്കാളൊക്കെ മലയാളി തിരഞ്ഞത് പൃഥ്വിരാജിനെയും സന്തോഷ് പണ്ഡിറ്റിനെയുമാണ്. വാ പൊളിയ്‌ക്കേണ്ട, അതാണ് മലയാളീസ്....
ആദ്യപേജില്‍
പണ്ഡിറ്റ് തീര്‍ന്നു; ജനം വീണ്ടും പൃഥ്വിക്കെതിരെ?


Click it and Unblock the Notifications











