»   » ഒടുവില്‍ പ്രിയാമണി ബിക്കിനിയില്‍

ഒടുവില്‍ പ്രിയാമണി ബിക്കിനിയില്‍

Posted By:
Subscribe to Filmibeat Malayalam
Priyamanis bikini storm in Drona
ഒരു ദേശീയ പുരസ്‌കാര ജേത്രിയും കടന്നു പോകാത്ത വഴികളിലൂടെ പ്രിയാമണിയുടെ കരിയര്‍ കുതിയ്‌ക്കുകയാണ്‌. പരുത്തിവീരനിലൂടെ 2008ലെ ദേശീയ പുരസ്‌ക്കാരം കൈപ്പിടിയിലൊതുക്കിയ ഈ തെന്നിന്ത്യന്‍ താരം തെലുങ്ക്‌ ചിത്രമായ ദ്രോണയ്‌ക്ക്‌ വേണ്ടി ബിക്കിനിയിലെത്തിയാണ്‌ പുതിയ ചരിത്രം സൃഷ്ടിയ്‌ക്കുന്നത്‌.

അഭിനയത്തിനുള്ള പരമോന്നത പുരസ്‌കാരം ലഭിച്ചതോടെ പ്രിയാമണി ഗ്ലാമര്‍ റോളുകളില്‍ നിന്നും മാറുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. എന്നാലിത്തരം ചിന്തകളൊന്നും തനിയ്‌ക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ കൊണ്ടാണ്‌ പ്രിയാമണി ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടിരിയ്‌ക്കുന്നത്‌.

കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമര്‍ മാത്രമാണ്‌ പ്രദര്‍ശിപ്പിയ്‌ക്കുന്നതെന്ന പതിവ്‌ മൊഴി തന്നെയാണ്‌ പ്രിയാമണിയും ആവര്‍ത്തിയ്‌ക്കുന്നത്‌. എന്നാല്‍ കച്ചവട സിനിമയിലെ നിലനില്‌പിന്‌ പുരസ്‌ക്കാരങ്ങളല്ല മറിച്ച്‌ ഗ്ലാമര്‍ തന്നെയാണ് വേണ്ടതെന്ന പ്രഖ്യാപനമാണ്‌ പ്രിയാമണി നടത്തുന്നത്‌.

ടോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊന്നായ നിതിന്‍ നായകനാകുന്ന ദ്രോണയിലെ പ്രിയാമണിയുടെ ബിക്കിനി നമ്പര്‍ മറ്റ്‌ താരസുന്ദരിമാര്‍ക്ക്‌ ഭീഷണിയാകുമെന്ന കാര്യമുറപ്പ്‌.

കരുണകുമാര്‍ സംവിധാനം ചെയ്‌ത ദ്രോണ രാജ്യത്തിന്റെ നിലനില്‌പിന്‌ ഭീഷണിയായ തീവ്രവാദമാണ്‌ പ്രമേയമാക്കിയിരിക്കുന്നത്‌.

ദ്രോണയിലെ ഗാനരംഗത്തില്‍ മഴനൃത്തത്തിനിടെയാണ്‌ പ്രിയാമണി ബിക്കിനിയണിഞ്ഞെത്തുന്നത്‌. മഴനൃത്തം കാണുന്ന പ്രേക്ഷകന്‍ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച്‌ പോയാലും അദ്‌ഭുതപ്പെടേണ്ട, അത്രയ്‌ക്ക്‌ കിടിലന്‍ പ്രകടനമാണ്‌ പ്രിയാമണി കാഴ്‌ചവച്ചിരിയ്‌ക്കുന്നത്‌.

പ്രിയാമണിയുടെ ബിക്കിനി ചിത്രങ്ങള്‍

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam