»   » പ്രിയനും ലാലും അമീറും ഒന്നിയ്ക്കുമ്പോള്‍

പ്രിയനും ലാലും അമീറും ഒന്നിയ്ക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal-Priyadarshan-Aamir
ബോളിവുഡിന്റെ ഇഷ്ട സംവിധായകനായ് മാറി കഴിഞ്ഞ പ്രിയദര്‍ശന്‍ ഒരു മരുഭൂമികഥ എന്ന ഏറ്റവും പുതിയ മലയാളസിനിമയ്ക്കുശേഷം ബോളിവുഡിനുവേണ്ടി ഒരുക്കുന്ന ചിത്രത്തില്‍ ആമിര്‍ഖാനാണ് നായകന്‍.

മോഹന്‍ലാല്‍ കൂടി ഈ ചിത്രത്തിന്റെ ഭാഗമാവുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ സന്തോഷത്തിന് വകയുള്ളകാര്യമാണ്. ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റായ അമീര്‍ഖാന്റെ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവയാണെന്നകാര്യത്തില്‍ തര്‍ക്കത്തിനിടയില്ല.

കമ്പനി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അഭിനയിച്ച ഇന്ത്യയിലെ പ്രമുഖനടന്‍മാരിലൊരാളായ മോഹന്‍ലാലും ആമിര്‍ഖാനും ഒന്നിക്കുമ്പോള്‍ അതും ഒരു പ്രിയദര്‍ശന്‍ ചിത്രത്തിലെന്നത് പ്രതീക്ഷകളെ വളര്‍ത്തുന്നു.

ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഹിറ്റുകള്‍ തീര്‍ത്ത് ബോളിവുഡില്‍ നിറഞ്ഞുനില്ക്കുന്ന പ്രിയദര്‍ശന്‍ തമിഴിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഏറെ വര്‍ഷങ്ങളുടെ ഗ്യാപ്പിനുശേഷമാണ് മോഹന്‍ലാല്‍, മുകേഷ്, പ്രിയദര്‍ശന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ ഒരു എന്റര്‍ടെയിനര്‍ ഒരുങ്ങുന്നത്.

ഏതു താരവും കൊതിക്കുന്ന അവസരമാണ് പ്രിയദര്‍ശന്‍ സിനിമയില്‍ ഒരുവേഷമെന്നത്. ഹിന്ദിസിനിമയിലും പ്രിയന്‍ തരംഗം വന്നുകഴിഞ്ഞു. തന്റെ സിനിമയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിക്കുന്ന ആമിര്‍ഖാന്‍ പ്രിയദര്‍ശന്‍ സിനിമയിലെ നായകനാവുമ്പോള്‍ അത് ബോളിവുഡില്‍ പുതിയൊരു കൂട്ടുകെട്ടിന് തുടക്കാവും.

ഈ പ്രൊജക്ട് സംഭവിച്ചാല്‍ രണ്ട് അഭിനയ പ്രതിഭകളുടെ മാറ്റുരക്കലിന് സാക്ഷിയാവാന്‍ പ്രേക്ഷകര്‍ക്ക് സുവര്‍ണ്ണാവസരം ലഭിക്കും എയിഡ്‌സ് എന്ന മാരകരോഗത്തിന്റെ പാശ്ചാത്തലമായിരിക്കും ചിത്രത്തിനു വിഷയമാവുക എന്നാണ് സൂചന.

English summary
A heady cocktail is on the cards for fans of Aamir Khan and Mohanlal, as the two versatile actors are set to unite. And if that has to happen, someone of the stature of director Priyadarshan has to come into play. The proposed movie would be in Hindi, sources say

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam