»   » സിദ്ധാര്‍ഥിന്റെ നിദ്രയില്‍ റീമ നായിക

സിദ്ധാര്‍ഥിന്റെ നിദ്രയില്‍ റീമ നായിക

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
എക്കാലത്തെയും മികച്ച സംവിധായകന്‍ ഭരതന്റെ നിദ്രയുടെ റീമേക്കില്‍ റിമ കല്ലങ്കല്‍ നായികയാവുന്നു. ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് ചിത്രം റീമേക് ചെയ്യുന്നത്.

അച്ഛന്റെ ചിത്രത്തിന് റീമേക്ക് ഒരുക്കിയാണ് നടന്‍കൂടിയായ സിദ്ധാര്‍ഥ ചലച്ചിത്രസംവിധാനത്തിലേയ്ക്ക് ചുവടുവെയ്ക്കുന്നത്.

നേരത്തെ മിത്രം' എന്ന പേരില്‍ ഒരു സിനിമ സംവിധാനംചെയ്യാന്‍ സിദ്ധാര്‍ത്ഥ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല.

1981 ല്‍ ആനന്ദിന്റെ കഥയില്‍ ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ്‌മേനോന്‍, ശാന്തികൃഷ്ണ, ലാലു അലക്‌സ്, കെപിഎസി ലളിത, പി.കെ. എബ്രഹാം, ലാവണ്യ തുടങ്ങിയവരാണ് അഭിനയിച്ചിരുന്നത്.

ഇതില്‍ ശാന്തികൃഷ്ണചെയ്ത വേഷമാണ് റിമയെത്തേടിയെത്തിരിക്കുന്നത്. 2009ല്‍ ശ്യാമപ്രസാദ് ഒരുക്കിയ ഋതു' എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച റിമ നീലത്താമര, കേരള കഫേ തുടങ്ങിയ വത്യസ്തങ്ങളായ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

ചിത്രത്തില്‍ ഒരു തമിഴ്താരമായിരിക്കും റീമയുടെ നായകന്റെ വേഷം ചെയ്യുന്നതെന്നാണ് സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam