പ്രണയം രാജന്‍ വാര്യരെ കുരുക്കുന്നു

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/23-sahapadi-1975-emergency-period-story-2-aid0166.html">« Previous</a>

കോളനിയിലെ കൃഷ്ണപ്രിയയെന്ന പെണ്‍കുട്ടിയുമായി രാജന്‍ വാര്യര്‍ പ്രണയത്തിലാണ്. അവളെ കാണാന്‍ അയാള്‍ ഇടക്കിടെ കോളനിയിലെത്തി. ഇത് മറ്റുള്ളവരുടെ കണ്ണില്‍ മുരളിയുടെ സഹപ്രവര്‍ത്തകന്‍ എന്ന പിരവേഷമാണ് രാജന് നല്‍കിയത്.

അങ്ങനെയിരിക്കെയാണ് കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണം. ഇതിന്റെ പേരില്‍ നക്‌സല്‍ പ്രവര്‍ത്തകരെ വേട്ടയാടുന്നതിന്റെ ഭാഗമായി പൊലീസ് എന്‍ജിനീയറിങ് കോളെജ് കാമ്പസിലുമെത്തി. മുരളിയെത്തേടി വന്ന നരിക്കോടന്‍ നാരയണന്‍ രാജന്‍ വാര്യരെയും അറസ്റ്റു ചെയ്യുന്നു.

പിന്നീട് പുറംലോകത്തുള്ളവരാരും രാജന്‍ വാര്യരെ കണ്ടിട്ടില്ല. വര്‍ഗ്ഗീസ് വധത്തിന്റെ പുതിയ അധ്യായം കോടതിയില്‍ അരങ്ങേറവേ നരിക്കോടന്‍ നാരായണന്‍ രാജന്‍ വാര്യരുടെ തിരോധാനവും ഉരുട്ടിക്കൊലയും തുറന്നു പറയുന്നു- ഇതാണ് സഹപാഠി 1975ന്റെ പ്രമേയം.

ഹേമ വിഷന്റെ ബാനറല്‍ സൗമിനി രഞ്ജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം പുതിയ വിവാദങ്ങള്‍ക്ക് വല്ലതിനും തുടക്കമിടുമോയെന്ന് കണ്ടുതന്നെയറിയണം. യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കപ്പുറം സിനിമയ്ക്കു വേണ്ട ഘടകങ്ങളുടെ മിക്‌സായി മാറുവാനുള്ള സാധ്യത മാത്രമേ പ്രമേയത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുകയുള്ളു.

രാജന്‍ രാജന്‍ വാര്യരായും പുലിക്കോടന്‍ നരിക്കോടനായും പ്രത്യക്ഷപ്പെടുമ്പോഴുള്ള ഉത്കണ്ഠ മാത്രമേ ബാക്കിയാക്കാനിടയുള്ളു. മീരാ വാസുദേവാണ് ചിത്രത്തിലെ നായിക. നരിക്കോടനായി മനോജ് കെ ജയനും, രാജന്‍ വാര്യരായി വിനീത് കുമാറും വേഷമിടുന്നു. വിജയരാഘവന്‍, സായ് കുമാര്‍, സൈജു കുറുപ്പ്, മധുപാല്‍, കൊല്ലം തുളസി, മനുരാജ്, ബിയോണ്‍, പൂര്‍ണിമ, ദീപ്തി, അംബിക മോഹന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നമ്പ്യാതിരിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.

മുന്‍പേജില്‍
അടിയന്തരാവസ്ഥക്കാലത്തെ സഹപാഠി

<ul id="pagination-digg"><li class="previous"><a href="/news/23-sahapadi-1975-emergency-period-story-2-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X