ആരാധികമാര്‍ വിളിയ്ക്കുന്നു: പണ്ഡിറ്റ്

ഇക്കാര്യത്തില്‍ അമ്മയുടെ വാക്കുകളാണ് പലപ്പോഴും സന്തോഷിന്റെ വഴികാട്ടി. 'മോനെ നെലയ്ക്കു നിന്നാല്‍ വെലയ്ക്കു പോകും. നമ്മള്‍ സ്ത്രീകളെ അമ്മ അല്ലെങ്കില്‍ മോളെ എന്നു മാത്രമേ വിളിക്കാവൂ, അമ്മയുടെ ഈ രണ്ട് ഉപദേശങ്ങളാണ് സന്തോഷ് പണ്ഡിറ്റിന്റെ സ്ത്രീകളോടുള്ള നിലപാടിന്റെ അടിസ്ഥാനം.
ഡയറക്ടറായ ഞാന്‍ എന്‍ജോയ് ചെയ്യാന്‍ ശ്രമിയ്ക്കാറില്ല. കാരണം നായികമാരുമായി ഇഴുകി ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ ഞാന്‍ എന്‍ജോയ് ചെയ്യാന്‍ ശ്രമിച്ചാല്‍ കൂടെയുള്ളവരും ശ്രമിക്കും. പിന്നെ നായികമാര്‍ നമ്മെ വകവയ്ക്കാതെയാവും. എത്രയോ കുട്ടികള്‍ ഒരു ദിവസം വിളിക്കുന്നു. ഇവരുടെ പേരുകള്‍ പോലും ഞാന്‍ ഓര്‍ക്കാറില്ല.
ചില പെണ്‍കുട്ടികള്‍ പതിവായി വിളിക്കാറുണ്ട്. അതിലൊരു പെണ്‍കുട്ടി ഒരു ദിവസം വിളിച്ചില്ല. അടുത്ത ദിവസം വിളിച്ചു ചോദിക്കുന്നത്. ഞാന്‍ വിളിക്കാതിരുന്നപ്പോള്‍ സന്തോഷേട്ടന് എന്തു തോന്നി എന്നാണ്. സന്തോഷേട്ടന്‍ തിരിച്ചുവിളിക്കുമെന്നാണ് കരുതിയത്.


Click it and Unblock the Notifications