»   » ആദാമിന്റെ മകന്‍ ഓസ്‌കാറിന് ഔദ്യോഗിക എന്‍ട്രി

ആദാമിന്റെ മകന്‍ ഓസ്‌കാറിന് ഔദ്യോഗിക എന്‍ട്രി

Posted By:
Subscribe to Filmibeat Malayalam
Adam
ന്യൂഡല്‍ഹി: സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു' ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി.

ഹിന്ദി ചിത്രമായ 'നോ വണ്‍ കില്‍ഡ് ജസീക്ക'യെ അവസാന റൗണ്ടില്‍ പിന്തള്ളിയാണ് യോഗ്യത ഉറപ്പാക്കിയത്. ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. മലയാള പടം ഉറുമിയടക്കം മൊത്തം 16 ചിത്രങ്ങള്‍ പരിഗണിച്ചതിനുശേഷമായിരുന്നു തീരുമാനം.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സലിംകുമാറിന് മികച്ച നടനുള്ള ഭരത് അവാര്‍ഡും ഉള്‍പ്പെടെ നാലു ദേശീയ അവാര്‍ഡുകളും നാലു സംസ്ഥാന അവാര്‍ഡുകളും ആദാമിന്റെ മകന്‍ അബു നേടിയിട്ടുണ്ട്. ഓസ്‌കാറില്‍ വിദേശചിത്ര വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ മല്‍സരിക്കുക.

English summary
Adaminte Makan Abu, national award-winning Malayalam film, has been nominated as India's official entry for the coming Oscar Academy Awards

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam