മോഹന്‍ലാലിന്റെ നായികയായി അമലപോള്‍

By Ravi Nath

Amala and Mohanlal
ക്രിസ്ത്യന്‍ ബ്രദേഴ്‌സിനുശേഷം മോഹന്‍ലാലിനെ നായകനാക്കി ജോഷിസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോള്‍ നായികയാവുന്നു. ഡോ.ബിജുവിന്റെ ആകാശത്തന്റെ നിറം എന്ന ചിത്രത്തില്‍ നായികയായ് അഭിനയിച്ചുകഴിഞ്ഞ അമല തമിഴിലെ ഏറ്റവും തിരക്കുള്ള താരമാണിപ്പോള്‍.

മലയാളചിത്രങ്ങള്‍ പലതും അമലപോള്‍ നായികയാവും എന്ന് പറയുന്നതല്ലാതെ മുഖ്യധാരാ മലയാളചിത്രങ്ങളില്‍ അമല സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ജോഷിയുടെ സംവിധാനവും മോഹന്‍ലാലിന്റെ നായക പദവിയും ഇത്തവണ അമലാപോളിനെ ചിത്രത്തിലേക്കു നയിക്കും എന്നു കരുതാം.

ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സച്ചി സേതുവിലെ സച്ചിയാണ് എഴുതുന്നത്. ഇവര്‍ സ്വതന്ത്ര എഴുത്തുകാരായ് പിരിഞ്ഞിരിക്കയാണ്. സേതുവിന്റെ രചനയിലുള്ള
മല്ലുസിംഗ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു. മോഹന്‍ലാലിനു ഈ വര്‍ഷം തിരക്കു പിടിച്ച ഷെഡ്യൂളാണ്.

ജോയ് തോമസ് ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ജോണിആന്റണി ചിത്രത്തിലും ലാല്‍ തന്നെ നായകന്‍. ഇപ്പോള്‍ രഞ്ജിതിന്റെ ലാല്‍ചിത്രം സ്പിരിറ്റിന്റെ ചിത്രീകരണം കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം നിര്‍വ്വഹിക്കുന്ന താപ്പാനയ്ക്കുശേഷമാകും ജോഷി, ലാല്‍ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുന്നത്.

ഈ ചിത്രത്തില്‍ സായ്കുമാറും ബിജുമേനോനും ശ്രദ്ധേയ കഥാപാത്രങ്ങളാണ്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായ് ചിത്രീകരണം നടക്കും. കോളിവുഡില്‍ അസിന്റെ അവസരങ്ങളാണ് അമലാപോള്‍ സ്വന്തമാക്കിയിരിക്കുന്നത്.തിരക്കുള്ള അമലയ്ക്ക് മലയാള സിനിമ ഇന്ന് വലിയ പ്രതീക്ഷകളൊന്നും നല്കുന്നില്ലെങ്കിലും മലയാളത്തില്‍ ലഭിക്കാവുന്ന മികച്ച അവസരമാണ് ജോഷിചിത്രത്തില്‍ ലാലിന്റെ നായിക എന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X