അംബികയും ക്യാമറയ്ക്ക് പിന്നിലേക്ക്

എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അംബിക സംവിധായികയാവുന്ന സിനിമയുടെ കടലാസ് ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. തന്റെ ആദ്യ സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്ന് നടി പറയുന്നു. അംബികയുടെ സഹോദരന്‍ സുരേഷ് നായര്‍ കഥയും തിരക്കഥയും രചിയ്ക്കുന്ന ചിത്രത്തിന്റെ സംഭാഷണം നടി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
നര്‍മ്മത്തിന്റെ അകമ്പടിയോടെ ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് അംബികയുടെ മനസ്സിലുള്ളത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് നിര്‍മിയ്ക്കുന്ന ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം പുതുമുഖങ്ങളായിരിക്കും. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിയ്ക്കും.


Click it and Unblock the Notifications











