»   » സമരത്തിനിടെയുള്ള അവാര്‍ഡുകള്‍ ആശ്വാസം: മമ്മൂട്ടി

സമരത്തിനിടെയുള്ള അവാര്‍ഡുകള്‍ ആശ്വാസം: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
മോളിവുഡിനെ പ്രതിസന്ധിയിലാഴ്ത്തി വിവിധ സംഘടകളുടെ സമരം തകര്‍ത്തോടിയപ്പോള്‍ തത്കാലത്തേക്കെങ്കിലും പണിയില്ലാതെയായത് അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമായിരുന്നു.

എന്നാല്‍ ഈ സമരകാലത്തും പഞ്ഞമില്ലാതെ നടന്നത് ടെലിവിഷന്‍ ഷോകള്‍ക്കും അവാര്‍ഡ് ദാനചടങ്ങളുമാണ്. ഓണത്തിനിടയില്‍ പുട്ടുകച്ചവടമെന്ന പോലെ നടന്ന പുരസ്‌കാരദാന ചടങ്ങുകള്‍ കൊഴുപ്പിയ്ക്കാന്‍ പണിയില്ലാതെയായ താരങ്ങള്‍ കൂട്ടത്തോടെയാണ് എത്തിയത്. അവാര്‍ഡ് ഫങ്ഷനുകള്‍ കൊണ്ട് ശരിയ്ക്കും ഗുണമുണ്ടായത് നടീനടന്‍മാര്‍ക്കാണെന്ന് പറയേണ്ടി വരും. വേറാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി തന്നെയാണ് ഇക്കാര്യം പറയുന്നത്.

മോളിവുഡിനെ ഗ്രസിച്ച പ്രതിസന്ധിയില്‍ ആശ്വാസം നല്‍കുന്നതായിരുന്നു ഇത്തരം ചടങ്ങുകളെന്ന് സൂപ്പര്‍സ്റ്റാര്‍ പറയുന്നു. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്തുകൊണ്ടു തന്നെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഗാനഗന്ധര്‍വന്‍ യേശുദാസും ഈ ചടങ്ങില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആദരിയ്ക്കപ്പെട്ടിരുന്നു.

എന്തായാലും സമരങ്ങളെല്ലാം അവസാനിച്ച് മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ സിനിമാഷൂട്ടിങിന്റെ തിരക്കിലേക്ക് മടങ്ങിക്കഴിഞ്ഞു. സിനിമയിലെ പ്രതിസന്ധികളും ഇതിനോടൊപ്പം കഴിയുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.

English summary
The strike called by the producers' association took its toll on actors, directors, production companies and others associated with Mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam