»   »  ബാലചന്ദ്രമേനോന്‍ തിരിച്ചെത്തുന്നു?

ബാലചന്ദ്രമേനോന്‍ തിരിച്ചെത്തുന്നു?

Posted By:
Subscribe to Filmibeat Malayalam
Balachandra Menon
സിനിമാലോകം അങ്ങനെയാണ്. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരം പൊടുന്നനെ രംഗത്തു നിന്ന് അപ്രത്യക്ഷനായെന്ന് വരാം. ബാലചന്ദ്രമേനോന്റെ കാര്യത്തിലും സംഭവിച്ചത് മറ്റൊന്നല്ല.

എ ഫിലിം ബൈ ബാലചന്ദ്രമേനോന്‍ എന്ന തലക്കെട്ടോടെയെത്തിയിരുന്ന ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്ക് വച്ച് മേനോന്‍ രംഗത്തു നിന്ന് അപ്രത്യക്ഷനായി.

സിനിമയില്‍ നീണ്ടകാലം പ്രവര്‍ത്തിച്ചിട്ടുള്ള മിക്കവരുടേയും ജീവിതത്തില്‍ ഇത്തരമൊരു ഇടവേള ഉണ്ടായിട്ടുണ്ട്. എന്നാല്‍ ശക്തമായ തിരിച്ചു വരവിലൂടെ അവര്‍ വീണ്ടും പ്രേക്ഷക മനസ്സില്‍ ഇടം നേടി. അതു പോലെ മേനോന്റെ തിരിച്ചു വരവിനായി മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തലയില്‍ ഒരു കെട്ടും പ്രത്യേക രീതിയിലുള്ള സംസാരവും വീണ്ടും കാണാന്‍ അവരാഗ്രഹിക്കുന്നു.

സിനിമയില്‍ നിന്ന് മാറി നിന്നപ്പോള്‍ പുസ്തകമെഴുതുന്നതിലാണ് മേനോന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. രണ്ടു പുസ്തകങ്ങള്‍ അടുത്തകാലത്ത് പുറത്തിറങ്ങി. ഈ വര്‍ഷാവസാനത്തോടെ പുതിയ രണ്ടു പുസ്തകങ്ങള്‍ കൂടി പ്രകാശനം ചെയ്യും. സിനിമയില്‍ നിന്ന് തനിയ്ക്ക് നേരിട്ട ദുരനുഭവങ്ങളെ പുസ്തകങ്ങളിലൂടെ ഹൃദയസ്പര്‍ശിയായ രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് മേനോന്‍.

തിരുവനന്തപുരത്താണ് താമസമെങ്കിലും എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ സ്വന്തമായി ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങിക്കഴിഞ്ഞു. പുതിയ തിരക്കഥയെഴുതാനും മേനോന്‍ റെഡി. 2012 മേനോന്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന വര്‍ഷമാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തന്റെ പതിവു ശൈലിയുമായി മേനോന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Balachandra Menon is ready for a second coming. He is now working with new script.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam