For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാം

  By Ravi Nath
  |
  <ul id="pagination-digg"><li class="next"><a href="/news/24-balyakalasakhi-to-be-made-into-a-film-2-aid0166.html">Next »</a></li></ul>

  Balyakalasakhi
  മലയാളസാഹിത്യത്തിലെ വിശ്വസാഹിത്യകാരനായ വൈക്കംമുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി ചലച്ചിത്രമാക്കുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂരാണ് ഇത് സിനിമയാക്കുന്നത്.

  ബഷീറിന്റെ വിശ്വോത്തരമായ ഈ സാഹിത്യസൃഷ്ടിയോടും കഥാപാത്രങ്ങളോടും പൂര്‍ണ്ണമായും നീതി പുലര്‍ത്തികൊണ്ടാണ് ഇതിന്റെ ചലച്ചിത്ര ഭാഷ്യം രൂപപ്പെടുന്നത്. കഥാപാത്രങ്ങളുടെ തന്മയത്വം നിലനിര്‍ത്താന്‍ പുതിയ അഭിനേതാക്കളെ കൂടി ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പ്രമോദ് പയ്യന്നൂരും കൂട്ടരും.

  മമ്മൂട്ടിയും പ്രമോദ് പയ്യന്നൂരും നിര്‍മ്മാതാക്കളും പത്രസമ്മേളനത്തിലാണ് അഭിനേതാക്കള്‍ക്കുള്ള സെലക്ഷന്‍ ഒരുക്കുന്നതിനെക്കുറിച്ച് പ്രസ്താവിച്ചത്. സ്‌കൂള്‍-കോളേജ് തലത്തില്‍ നിന്ന് 10 പേര്‍ക്കും തിയറ്റര്‍-രംഗകലകള്‍ മേഖലകളില്‍ നിന്ന് 15 പേര്‍ക്കുമാണ് ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ലഭിയ്ക്കുക.

  കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ഒഡീഷന് പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. 3 മേഖലകളിലായി നടക്കുന്ന സെലക്ഷനില്‍ കാസര്‍കോഡ്, കണ്ണൂര്‍ ,വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഫിബ്രവരി 20, 21, 22 തിയ്യതികളിലായി കോഴിക്കോട് വെച്ചും തൃശൂര്‍ ,പാലക്കാട്, ഏറണാകുളം,
  കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കായി 25, 26, 27എന്നീ തിയ്യതികളിലായി എറണാകുളത്തുവെച്ചും സെലക്ഷന്‍ നടത്തും.

  ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവര്‍ക്കായി തിരുവനന്തപുരത്ത് മാര്‍ച്ച് 3, 4, 5 തിയ്യതികളിലായി സെലക്ഷന്‍ നടത്തും. ഓരോ മേഖലയിലും നടക്കുന്ന സെലക്ഷനില്‍ ആദ്യദിവസം 5-13 നുമിടയിലുള്ള സ്‌കൂള്‍ കുട്ടികളേയും രണ്ടാം ദിനം 18-20 നുമിടയിലുള്ള വിദ്യാര്‍ത്ഥികളെയുമായിരിക്കും പരിഗണിക്കുക.

  ഓരോ വിഭാഗത്തിലും 10 പേരെ വീതം തിരഞ്ഞെടുക്കും. മൂന്നാം നാള്‍ തിയറ്റര്‍-രംഗകലകളിലുള്ള 15 കലാകാരികളെയും കലാകാരന്‍മാരെയുമാണ് തിരഞ്ഞെടുക്കുക. പ്രവാസിമലയാളികള്‍ക്കും ഈ സെലക്ഷനില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് 10, 11, 12 തിയ്യതികളില്‍ ദുബയില്‍ വെച്ചായിരിക്കും ഇവരുടെ സെലക്ഷന്‍.

  ചലച്ചിത്ര അഭിനയരംഗത്തും സംവിധായക രംഗത്തും പ്രശസ്തരായ ആളുകളുടെ ജഡ്ജിംഗ് പാനല്‍ നടത്തുന്ന ഈ തെരെഞ്ഞെടുപ്പില്‍ യാതൊരുവിധ ശുപാര്‍ശകളും അനുവദിക്കില്ലെന്നും സത്യസന്ധമായ രീതിയിലായിരിക്കും സെലക്ഷന്‍ എന്നും മമ്മൂട്ടി അറിയിച്ചു. ബഷീറിന്റെ നൂറ്റിനാലാം ജന്മദിനമായ ജനുവരി 21 മുതല്‍ അഭിനേതാക്കള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.

  കഴിവുള്ള കലാകാരന്‍മാരെ ചലച്ചിത്ര രംഗത്തെത്തിക്കുവാനുള്ള ഈ ശ്രമം ബഷീര്‍ ജന്മദിനത്തിനുള്ള അദ്ദേഹത്തിനുള്ള സര്‍ഗ്ഗ സമര്‍പ്പണം കൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന അഭിനേതാക്കളെ എറണാകുളത്തു വച്ച് നടക്കുന്ന 15 ദിവസത്തെ ചലച്ചിത്ര കളരിയിലൂടെ കഥാപാത്രങ്ങള്‍ക്കനുയോജ്യരാക്കുമെന്ന്
  സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ പറഞ്ഞു.

  താത്പര്യമുള്ള അഭിനേതാക്കള്‍ ഫുള്‍സൈസ്, ക്‌ളോസപ്പ് ഫോട്ടോകളും അഭിനയപരിചയം പ്രകടമാക്കുന്ന സൂചികകളും
  സഹിതം ജനുവരി 30 നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്.

  വിലാസം: ലിവിന്‍ ആര്‍ട്‌സ് ആന്‍ഡ് ഏസ്തിസ് ക്രിയേഷന്‍, C/o മീഡിയ ബോക്‌സ് ഓഫിസ്, 28/ 630 എ1, കെ.പി. വള്ളന്‍ റോഡ്, കടവന്ത്ര, കൊച്ചി-682020. ദുബയിലുള്ളവര്‍ പോസ്റ്റ് ബോക്‌സ് 11783, ദുബൈ, യു.എ.ഇ എന്ന വിലാസത്തിലും അപേക്ഷിക്കണം.

  അടുത്ത പേജില്‍
  മജീദായി മമ്മൂട്ടി എത്തുമ്പോള്‍

  <ul id="pagination-digg"><li class="next"><a href="/news/24-balyakalasakhi-to-be-made-into-a-film-2-aid0166.html">Next »</a></li></ul>

  English summary
  His forte was simplicity riding on which he sealed a place in the hearts of all his readers. That's why Malayali readers revered many other writers of equal calibre while reserving their unconditional love for this ‘Sultan of Beypore.' Recreating that simplicity of story telling and characters on the silver screen is not easy.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X