മജീദായി മമ്മൂട്ടി എത്തുമ്പോള്‍

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/news/24-balyakalasakhi-to-be-made-into-a-film-1-aid0166.html">« Previous</a>

Balyakalasakhi
പ്രമുഖ നാടക, ഹ്രസ്വ ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ മമ്മൂട്ടിയെ നായകനാക്കി വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിക്ക് അഭ്രകാവ്യം തീര്‍ക്കുന്നു. 18 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ലോകം മുഴുവന്‍ പ്രചരിച്ച ബാല്യകാലസഖി ബഷീര്‍ സൃഷ്ടികളില്‍ ഏറ്റവും ഉജ്ജ്വലമാണ്.

മജീദിനേയും സുഹറയേയും അറിയാത്ത മലയാളി ഉണ്ടാവില്ല എന്നുതന്നെ പറയാം. മജീദിനെ അവതരിപ്പിക്കുന്ന മമ്മൂട്ടി അതുകൊണ്ട് തന്നെ കഥാപാത്രമാവാന്‍ മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന നിലപാടിലാണ്. ഇതിനായി ബാല്യകാലസഖിയെ അനുയോജ്യമായ സമയത്തേക്ക് നീട്ടിവച്ചരിയ്ക്കുകയാണ് അദ്ദേഹം.

വായനയിലൂടെ മലയാളിയുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച ബഷീര്‍ കഥാപാത്രങ്ങളെക്കുറിച്ചും ഭൂമികയെ കുറിച്ചും പ്രേക്ഷകരുടെ മനസ്സില്‍ വ്യക്തമായ ചിത്രമുണ്ട്. ആ ഒരു നിലയിലേക്ക് സിനിമയെകൊണ്ടുവരിക എന്നശ്രമത്തിന്റെ പിന്നാലെയാണ് പ്രമോദ് പയ്യന്നൂരും ടീമും.

വയോധികനായ രാഘവന്‍ മാസ്‌ററാണ് ചിത്രത്തിലെ ഒരു ഗാനം ചിട്ടപ്പെടുത്തിയത്. വീട്ടില്‍ നിന്നും കമ്പോസ് ചെയ്ത ഗാനം യേശുദാസ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ആലപിക്കുകയായിരുന്നു. പ്രമോദ് പയ്യന്നൂരുമൊത്തുള്ള നാടക പരിചയമാണ് മമ്മൂട്ടിയെ ഈ ചിത്രത്തോടടുപ്പിച്ചത്.

മഹാഭാരതത്തെ ആസ്പദമാക്കി മനോരമയ്ക്കുവേണ്ടി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ഭീമം നാടകത്തില്‍ മമ്മൂട്ടിയാണ് ഭീമനെ അവതരിപ്പിച്ചിരുന്നത്. അന്തരിച്ച നടന്‍ മുരളിക്കുവേണ്ടിയും പ്രമോദ് നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.

ബഷീറിന്റെ തന്നെ മതിലുകള്‍ക്ക് രംഗഭാഷ നല്കി കേരളത്തിലും പുറത്തും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് പ്രമോദ്
പയ്യന്നൂര്‍. കല്‍ക്കത്തയിലെ വേനലും കേരളത്തിന്റെ മഴയും കണക്കിലെടുത്തുകൊണ്ടാണ് ബാല്യകാലസഖിയുടെ ചിത്രീകരണം പ്ലാന്‍ ചെയ്തിരിക്കുന്നത്.

ആദ്യ പേജില്‍
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാം

<ul id="pagination-digg"><li class="previous"><a href="/news/24-balyakalasakhi-to-be-made-into-a-film-1-aid0166.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X